08 December Thursday

ഭാരത് ജോഡോ യാത്രയ്‌ക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

പട്ടാമ്പിയിൽ ഹോട്ടലിലെ വിശ്രമത്തിനുശേഷം പുറത്തേക്ക് വരുന്ന രാഹുൽ ഗാന്ധിയും ശശി തരൂർ എംപിയും 
 ഫോട്ടോ : ബിനുരാജ്

പാലക്കാട്
 കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ജില്ലയിൽ പര്യടനം നടത്തി. 
"ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യവുമായി രാവിലെ ആറരക്ക്‌  ഷൊർണൂർ ചെറുതുരുത്തിയിൽനിന്ന്‌ പര്യടനം ആരംഭിച്ച ജാഥ കുളപ്പുള്ളി വഴി 10ന് പട്ടാമ്പിയിൽ എത്തി. തുടർന്ന് അട്ടപ്പാടിയിലെ ആദിവാസികളുമായി രാഹുൽ സംവദിച്ചു. 
ആദിവാസി മൂപ്പന്മാർ, ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവർ എന്നിവരുമായിട്ടായിരുന്നു സംവാദം. 
രാത്രി പട്ടാമ്പി കൊപ്പത്ത് ജാഥ സമാപിച്ചു.  നേതാക്കളായ ദിഗ്‌വിജയ് സിങ്, ജയറാം രമേശ്‌, ബി വി ശ്രീനിവാസ്, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യാത്ര സംസ്ഥാന കോ–-ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കൺവീനർ എം എം ഹസൻ, എംപിമാരായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, കെ മുരളീധരൻ, ജെബി മേത്തർ, എംഎൽഎമാരായ ഷാഫി പറമ്പിൽ, അൻവർ സാദത്ത്, പി സി വിഷ്ണുനാഥ്‌, ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ എന്നിവർ പങ്കെടുത്തു. ജാഥ തിങ്കൾ രാവിലെ ഏഴിന് പുലാമന്തോൾ വഴി മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top