16 October Saturday

ഭാരത്‌ ബന്ദ്‌: ജില്ല ഇന്ന്‌ സ്‌തംഭിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ഭാരത് ബന്ദിന് പിന്തുണയുമായി കർഷകരും - തൊഴിലാളികളും പുതുശേരിയിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം

 പാലക്കാട് 

തിങ്കളാഴ്‌ച നടക്കുന്ന ഭാരത് ബന്ദിൽ ജില്ല സ്‌തംഭിക്കും. രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയുള്ള ബന്ദ്‌ ജില്ലയിൽ ഹർത്താലാകും. 
ഒരു വർഷത്തിലേറെ നീണ്ട്  കർഷകരുടെ  പോരാട്ടങ്ങൾക്ക് വില കൽപ്പിക്കാത്ത ബിജെപിയുടെ കേന്ദ്രഭരണത്തിന് താക്കീതായി തിങ്കളാഴ്ചത്തെ ഹർത്താൽ മാറും. കേന്ദ്രസർക്കാർ ബാങ്കുകൾ ലയിപ്പിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയും ചെയ്യുകയാണ്‌. ഇന്ധനവിലയും പാചകവാതക വിലയും കൂട്ടി സാധാരണക്കാരനെ ദുരിതത്തിലേക്ക് തള്ളിവിടുന്നു. കർഷകരും വ്യാപാരികളും തൊഴിലാളി സംഘനകളും ഹർത്താലിന്‌ പൂർണ പിന്തുണ പ്രഖ്യാപിച്ചു. നാടിന്റെ നട്ടെല്ല് തകർക്കുന്ന സ്വകാര്യവൽക്കരണം ജനങ്ങൾക്ക് ആപത്താണെന്ന തിരിച്ചറിവിൽ വിവിധ തുറകളിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഹർത്താലിന് ഉറപ്പായി. പത്രം, പാൽ, ആശുപത്രി, ആംബുലൻസ്, മരുന്നുവിതരണം, വിവാഹം, അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കി. ഭാരത ബന്ദിന് ഐക്യദാർഢ്യവുമായി ജില്ലയിൽ ഞായറഴ്ച വൈകിട്ട് പന്തംകൊളുത്തി പ്രകടനം നടത്തി. 
മുഴുവൻ ബ്രാഞ്ചുകേന്ദ്രങ്ങളിൽ കർഷകരും തൊഴിലാളികളും എൽഡിഎഫ് പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തു. വെള്ളി, ശനി ദിവസങ്ങളിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ കർഷകർ കിസാൻ പഞ്ചായത്തും സംഘടിപ്പിച്ചു. 
സംയുക്ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിലും പ്രാദേശികമായും സംയുക്തയോഗങ്ങൾ തിങ്കൾ രാവിലെ 10 മുതൽ 12 വരെ ചേരും. പാലക്കാട്ട്‌ ചേരുന്ന പൊതുയോഗം സിഐടിയു അഖിലേന്ത്യ വെെസ് പ്രസിഡന്റ് കെ കെ  ദിവാകരൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top