10 June Saturday

വിത്തുപുരയിൽ 
താരം കാളിയമ്മ

സ്വന്തം ലേഖകൻUpdated: Saturday May 27, 2023

കോൺക്ലേവിലെ വിത്തുപുരയിൽ കാളിയമ്മ

അഗളി
മൺമറഞ്ഞുവെന്ന്‌ കരുതിയ നിരവധി ഇനം ചെറുധാന്യ വിത്തുകളുമായാണ്‌ അട്ടപ്പാടി കാവുണ്ടിക്കൽ പ്ലാമരത്തെ കാളിയമ്മ മില്ലറ്റ്‌ കോൺക്ലേവിനെത്തിയത്‌. രാഗി, ചാമ, മുതിര, അമര, മുളയരി, കോളി ജീരകം, കമ്പ്‌... ‘വിത്തുപുര’യിൽ കാളിയമ്മ കൊണ്ടുവന്ന വിത്തിനങ്ങൾ കാണാൻ എത്തുന്നവർ നിരവധി. പ്രദർശന മേളയുടെ ഭാഗമായുള്ള വിത്തുപുരയിൽ 95 വിത്തിനങ്ങളുണ്ട്‌. അട്ടപ്പാടിയിൽ 200 ഓളം പരമ്പരാഗത വിത്തിനങ്ങളുണ്ട്‌. ബാക്കിയുള്ളവയും കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ കുടുംബശ്രീ പ്രവർത്തകർ. 
കാളിയമ്മയ്‌ക്ക്‌ 6.80 ഏക്കർ ഭൂമിയുണ്ട്‌. മൂന്ന്‌ ഏക്കറിൽ ചെറുധാന്യ കൃഷിയുണ്ട്‌. രാഗി 200 കിലോ വിളവെടുക്കും. അപൂർവമായ മുളയരി നാലുകിലോ പ്രദർശനത്തിനെത്തിച്ചു. 12 വർഷം വേണം മുളയരി കിട്ടാൻ. 
മുളയരി എടുക്കുന്നതോടെ മുള ചാകും. ചെറുധന്യം കഴിച്ചാൽ പ്രസവ സംബന്ധമായ അസുഖങ്ങളൊന്നുമുണ്ടാകിലെന്ന്‌ കാളിയമ്മ പറഞ്ഞു. നവജാത ശിശുകൾക്ക്‌ നല്ല ആരോഗ്യം നൽകും. പോഷകാഹാരക്കുറവ്‌ കാരണം അട്ടപ്പാടിയിൽ ശിശുമരണം കൂടുന്നുവെന്ന കണ്ടത്തലിനെത്തുടർന്നാണ്‌ സംസ്ഥാന സർക്കാർ ഇവിടെ പദ്ധതി നടപ്പാക്കിയത്‌.  വലിയ മാറ്റമാണ്‌ ഇതുകാരണമുണ്ടായത്‌. സംസ്ഥാനത്ത്‌ ഏറ്റവുമധികം ചെറുധാന്യങ്ങളുള്ളത്‌ അട്ടപ്പാടിയിലാണ്‌. ആദിവാസികൾക്ക്‌ പോഷകാഹാരവും സമ്പാദ്യവുമാണ്‌ ചെറനൊന്യ പദ്ധതിയിൽ ലക്ഷ്യമിടുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top