04 October Wednesday

തൂണക്കടവിൽ പുതിയ ഷട്ടർ: 
പ്രവൃത്തി പുരോഗമിക്കുന്നു

സ്വന്തം ലേഖകൻUpdated: Saturday May 27, 2023

തൂണക്കടവ്‌ അണക്കെട്ട്

കൊല്ലങ്കോട് 
പറമ്പിക്കുളം അണക്കെട്ട്‌ സമുച്ചയത്തിലെ തൂണക്കടവിൽ മൂന്ന് ഷട്ടറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.  ഷട്ടറുകളോടൊപ്പം ടണൽ എൻട്രിയിലെ ഷട്ടറുകളും മാറ്റിസ്ഥാപിക്കും. എട്ടു കോടി രൂപ ചെലവിലാണ് പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നത്. തൂണക്കടവിലെ ജലനിരപ്പ് താഴ്‌ന്നതോടെയാണ് പഴയ ഷട്ടറുകൾ മാറ്റുന്നത്‌. തമിഴ്നാട് ജലവിഭവ വകുപ്പാണ് ഷട്ടർ മാറ്റിസ്ഥാപിക്കുന്നത്.
 ഷട്ടറും അനുബന്ധസാമഗ്രികളും എത്തി. 40 ദിവസത്തിനകം പുതിയവ സ്ഥാപിച്ച് മഴക്കാലത്ത് അണക്കെട്ട്‌ പൂർണ സംഭരണശേഷിയിലെത്തിക്കാനാണ് പദ്ധതി. തൂണക്കടവിൽ ഷട്ടറുകൾ സ്ഥാപിച്ചശേഷം പറമ്പിക്കുളത്തെ ഷട്ടറുകളും മാറ്റാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവിടത്തെ രണ്ടാമത്തെ ഷട്ടർ തകർന്നതിനെത്തുടർന്ന് മറ്റ് രണ്ട് ഷട്ടറും മാറ്റാൻ ധാരണയായി. ഇതിനായി തമിഴ്നാട് 2.3 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഷട്ടർ ഉയർത്താനും താഴ്‌ത്താനും ഉപയോഗിക്കുന്ന ഉരുക്കുചങ്ങല, ഷട്ടർ നിയന്ത്രിക്കുന്ന ഇലക്‌ട്രോണിക് മാഗ്നറ്റിക് സ്റ്റോപ്പർ, ഡയൽ ഗേജ് എന്നിവയാണ് മാറ്റുക. രണ്ട് ഷട്ടറുകൾ പുതിയതായി സ്ഥാപിക്കാൻ 20 കോടിയിൽ കൂടുതൽ ചെലവുവരുന്നതിനാലാണ് തൽക്കാലം നവീകരണം മാത്രം നടത്തുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top