07 July Thursday
വ്യാപക കൃഷിനാശം

ഓടിച്ചിട്ടും മടങ്ങിയെത്തി 
മുതലമടയിൽ കാട്ടാനക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
കൊല്ലങ്കോട്
മുതലമടയിലും പരിസരത്തും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. കാട്ടിലേക്ക്‌ ഓടിച്ചുവിട്ടാലും ആനകൾ തിരികെയെത്തി കൃഷി നശിപ്പിക്കുന്നത്‌ പതിവായി. ഒമ്പത്‌ ആനകളടങ്ങുന്ന കൂട്ടമാണ്‌ വ്യാഴാഴ്ച നാട്ടിലിറങ്ങിയത്‌. 
പുളിയങ്കണ്ടിക്ക് സമീപം ഡോ. രജി മാത്യുവിന്റെ തോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടത്തെ കൊല്ലങ്കോട് റേഞ്ച് ഓഫീസർ കെ പ്രമോദിന്റെ നേതൃത്വത്തിൽ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ തിരികെ കാടുകയറ്റി. കഴിഞ്ഞ ദിവസം ചപ്പക്കാട്ടിൽ വിനോദ്കുമാറിന്റെ പറമ്പിലെത്തിയ കാട്ടാനകൾ എട്ട് മാവ്, 22 വാഴ, നാല്  തെങ്ങ് എന്നിവ നശിപ്പിച്ചിരുന്നു. സമീപത്തുള്ള കർഷകരുടെ 24 വാഴ, തെങ്ങുകൾ എന്നിവയും നശിപ്പിച്ചിട്ടുണ്ട്‌. ചപ്പക്കാട് മാരിയമ്മൻ ക്ഷേത്രത്തിനടുത്ത് എത്തിയ കാട്ടാനകളെ നാട്ടുകാർ ശബ്ദമുണ്ടാക്കിയാണ്‌ ജനവാസ മേഖലയിൽനിന്ന്‌ അകറ്റിയത്‌. 
ചെമ്മണാംപതി, വെള്ളാരൻകടവ്, അണ്ണാനഗർ എന്നിവിടങ്ങളിൽ രണ്ടാഴ്‌ചയായി കാട്ടാനകൾ 300 വാഴ, 70 മാവ്, 26 തെങ്ങ്‌, ജലസേചന പൈപ്പ്, പമ്പ് സെറ്റുകൾ എന്നിവ നശിപ്പിച്ചു. 
കഴിഞ്ഞ ദിവസം മുതലമട മൊണ്ടിപ്പതിയിൽ അഞ്ചുപേർ ഒറ്റയാനുമുന്നിൽ കുടുങ്ങിയിരുന്നു. ഇവരെ വനം ഉദ്യോഗസ്ഥരെത്തിയാണ് രക്ഷപ്പെടുത്തിയത്‌. മൊണ്ടിപ്പതിയിലെ തോട്ടത്തിൽ കമ്പിവേലി കെട്ടി തിരികെ വരുമ്പോൾ ലക്ഷ്മണ സ്വാമി, തൊഴിലാളി സെന്തിൽ എന്നിവരാണ്‌ ആദ്യം ആനയ്ക്കുമുന്നിൽപ്പെട്ടത്‌. ഇവരെ രക്ഷിക്കാനെത്തിയ മറ്റ്‌ മൂന്നുപേരും ആനയ്‌ക്കുമുന്നിൽ കുടുങ്ങി. ആന വഴി മാറാത്തതിനെത്തുടർന്ന് വനംവകുപ്പ്‌ ഉദ്യോഗസ്ഥരും പ്രദേശവാസികളും പടക്കം പൊട്ടിച്ച് ഒറ്റയാനെ അകറ്റുകയായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top