13 July Monday

10 പ്രവാസികള്‍കൂടി മടങ്ങിയെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
പാലക്കാട്‌
വിവിധ വിദേശരാജ്യങ്ങളിൽനിന്ന്‌ 10 പ്രവാസികൾകൂടി ജില്ലയിൽ മടങ്ങിയെത്തി. യുഎസ്‌എ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തിങ്കളാഴ്‍ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 
നാലുപേരെ സർക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആറുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്. സാൻഫ്രാൻസിസ്‌കോയിൽനിന്ന്‌ മടങ്ങിയെത്തിയ രണ്ട് പ്രവാസികളിൽ ഒരാൾ ഹോട്ടൽ സിറ്റി ഹാൾട്ടിലും മറ്റൊരാൾ വീട്ടിലും നിരീക്ഷണത്തിലാണ്.
മെൽബണിൽനിന്ന്‌ മടങ്ങിയെത്തിയ എട്ടുപേരിൽ മൂന്നുപേർ പാലക്കാട് സായൂജ്യം റസിഡൻസിയിലും ബാക്കി അഞ്ചുപേർ വീടുകളിലുമാണ്‌ നിരീക്ഷണത്തിലുള്ളത്‌. വിമാനത്താവളങ്ങളിലെ പരിശോധനയ്‍ക്ക് ശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ എത്തിച്ച ശേഷമാണ് എല്ലാവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയത്.‌
 
7‌ പേർ നിരീക്ഷണം പൂർത്തിയാക്കി
പാലക്കാട്‌
ഏഴ്‌ പ്രവാസികൾകൂടി 14‌ ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി ചൊവ്വാഴ്‌ച വീട്ടിലേക്ക് മടങ്ങി. ചെർപ്പുളശേരി ശങ്കർ ആശുപത്രി, ഹോട്ടൽ ഇന്ദ്രപ്രസ്ഥ എന്നിവിടങ്ങളിൽ നിരീക്ഷണത്തിലിരുന്ന മൂന്നുപേർ വീതവും പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ഒരാളുമാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയത്. ഇതോടെ ജില്ലയിൽ 33 പ്രവാസികൾ നിരീക്ഷണ കാലാവധി പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങി.
വീടുകളിലും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും ഇനി 511 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്‌. 255 പേർ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലാണ്‌. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 21, എലപ്പുള്ളി അഹല്യ ഹെറിറ്റേജിൽ 19, ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ എട്ട്‌, പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ 10, പാലക്കാട് ഗവ. മെഡിക്കൽ കോളേജ്‌ ഹോസ്റ്റലിൽ 23 , പട്ടാമ്പി സലാഹുദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹോസ്റ്റലിൽ 23, ചാലിശേരി റോയൽ ദന്തൽ കോളേജിൽ 36, കുളപ്പുള്ളി അൽ അമീൻ എൻജിനിയറിങ്‌ കോളേജ് ഹോസ്റ്റലിൽ 30, അകത്തേത്തറ എൻഎസ്എസ് എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ 31, പാലക്കാട് ഐടിഎൽ റെസിഡൻസിയിൽ 19, സായൂജ്യം റസിഡൻസിയിൽ 9, വിക്ടോറിയ കോളേജ് ഹോസ്റ്റലിൽ അഞ്ച്‌, ആലത്തൂർ ക്രസന്റ് നേഴ്സിങ് കോളേജ് ഹോസ്റ്റലിൽ ഒമ്പത്‌, ഹോട്ടൽ സിറ്റി ഹാൾട്ടിൽ 12 എന്നിങ്ങനെയാണ്‌ നിരീക്ഷണത്തിലുള്ളവരുടെ കണക്ക്‌‌.

 

പ്രധാന വാർത്തകൾ
 Top