13 July Monday

ജില്ലാ പഞ്ചായത്ത്‌ ‌ 2.30 കോടിയുടെ ഉപകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

പാലക്കാട്‌
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന്‌ ജില്ലാ പഞ്ചായത്ത്‌ ചുരുങ്ങിയ ദിവസംകൊണ്ട്‌  2.30 കോടി രൂപയുടെ ഉപകരണങ്ങൾ ജില്ലാ ആശുപത്രിയിലേക്ക്‌ നൽകി. രോഗികളുടെ പരിചരണത്തിന്‌ ആരോഗ്യ പ്രവർത്തകർക്ക്‌ അത്യവശ്യമായി വരുന്ന പിപിഇ കിറ്റ്‌, എൻ 95 മാസ്‌ക്‌ എന്നിവ വാങ്ങുന്നതിന്‌ 77 ലക്ഷം രൂപയാണ്‌ അനുവദിച്ചത്‌.
 മോർച്ചറി ഫ്രീസറിന്‌ 13 ലക്ഷവും അനുവദിച്ചു. ഡയാലിസിസ്‌ മെഷീന്‌ 10,13,800 രൂപയും ഐസൊലേഷൻ വാർഡ്‌ സജീകരിക്കാനും റാമ്പും ലിഫ്‌റ്റും സജ്ജമാക്കുന്നതിന്‌ 1.20 കോടി രൂപയും യുദ്ധകാലാടിസ്ഥാനത്തിൽ അനുവദിച്ചു. 
ജില്ലയിൽ കൂടുതൽ കോവിഡ്‌ കേസ്‌ റിപ്പോർട്ട്‌‌ ചെയ്യുന്ന  സാഹചര്യത്തിൽ ജില്ലാ ആശുപത്രിയിൽ കൂടുതൽ ചികിത്സാ സൗകര്യം ഏർപ്പെടുത്താനാണിത്‌.  
പ്രതിരോധ മരുന്ന്‌ വാങ്ങാൻ ആയുർവേദ ആശുപത്രിക്കും 10 ലക്ഷം രൂപ അനുവദിച്ചു. പ്രവർത്തനങ്ങൾക്ക്‌ ജില്ലാ പഞ്ചായത്ത്‌ എല്ലാ സഹായവും ചെയ്യുമെന്ന്‌ പ്രസിഡന്റ്‌ കെ ശാന്തകുമാരി പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top