പാലക്കാട്
സംയുക്ത കർഷകസമിതി ജില്ലാ കമ്മിറ്റി ശനിയാഴ്ച ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. കേരള കർഷക സംഘം സംസ്ഥാന വെെസ് പ്രസിഡന്റ് സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, എല്ലാ കാർഷിക കടങ്ങളും എഴുതിത്തള്ളുക, പെൻഷൻ വർധിപ്പിക്കുക, വിള ഇൻഷുറൻസ് പദ്ധതി നവീകരിക്കുക, വൈദ്യുതി ബിൽ പിൻവലിക്കുക, കാർഷികവിളകളുടെ സംഭരണവില നിയമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..