17 January Sunday

എന്നും ഇടതുചേർന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020

 

തമിഴും മലയാളവും കലർന്ന ഭാഷ സംസാരിക്കുന്ന ജനവിഭാഗം. ഇവർക്ക്‌ കൂടുതൽ അടുപ്പം ഇടതുപക്ഷത്തോട്‌. ജില്ലാ പഞ്ചായത്ത്‌ മീനാക്ഷീപുരം ഡിവിഷൻ ഇത്തവണയും ഇടതിനൊപ്പം തന്നെ. പെരുമാട്ടി, എരുത്തേമ്പതി പഞ്ചായത്തുകളിലെ മുഴുവൻ വാർഡും പട്ടഞ്ചേരി പഞ്ചായത്തിലെ എട്ട്‌, വടകരപ്പതിയിലെ എട്ട്‌, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ അഞ്ച്‌ എന്നിങ്ങനെ 53 വാർഡ്‌ ചേർന്നതാണ് ഡിവിഷൻ. ഇത്തവണയും ജനങ്ങൾക്ക്‌ ഇടതിനൊപ്പം നിൽക്കാൻ കഴിഞ്ഞ അഞ്ചുവർഷത്തെ വികസന നേട്ടം മതി. ജില്ലാ പഞ്ചായത്ത്  6.40 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്‌. അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക്‌ ഊന്നൽ നൽകി. സ്കൂൾ കെട്ടിട നവീകരണം, അങ്കണവാടി കെട്ടിടം എന്നിവയുണ്ട്‌. ഒരു സ്നേഹവീട്‌ പൂർത്തിയായി. രണ്ടെണ്ണത്തിന്റെ നിർമാണം പുരോഗതിയിലാണ്‌. 20 മുതൽ 40 ലക്ഷം രൂപ ചെലവിൽ ഗ്രാമീണ റോഡുകൾ പണിതു. വെള്ളപ്രശ്‌നം പരിഹരിക്കാൻ കുന്നംങ്കാട്ടുപതിയിൽ ലിഫ്റ്റ് ഇറിഗേഷൻ നടപ്പാക്കി. പത്ത് പട്ടികജാതി കോളനികളിൽ സമഗ്ര വികസനം നടപ്പിലാക്കി. 
എൽഡിഎഫിലെ വി മുരുകദാസ്‌ 2541 വോട്ടിനാണ്‌ വിജയിച്ചത്‌. ഇത്തവണ  എൽഡിഎഫിനുവേണ്ടി മാധുരി പത്മനാഭനാണ്‌ മത്സരരംഗത്തുള്ളത്‌. രണ്ടര വർഷം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രണ്ടര വർഷം ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. മഹിളാ ജനത ജില്ലാ പ്രസിഡന്റാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി വിജയകുമാരിയാണ് യുഡിഎഫ് സ്ഥാനാർഥി. മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ്‌ മുരുകാംബാൾ ശെൽവരാജാണ് എൻഡിഎ സ്ഥാനാർഥി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top