04 December Friday
സിപിഐ എം ധർണ

കോളനിയിൽ വ്യാജ മദ്യം: കോൺഗ്രസിന്റെ പങ്ക്‌ അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
 
കഞ്ചിക്കോട് 
ചെല്ലൻകാവ് കോളനിയിൽ  അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യം  കോളനിയിൽ എത്തിച്ചതിൽ പ്രാദേശിക കോൺഗ്രസ്‌ നേതാവിന്റെ പങ്ക് പുറത്തു കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ധർണ നടത്തി.
 പുറത്തുനിന്ന്‌ കൊണ്ടുവന്ന മദ്യം ആദിവാസികൾക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ള പ്രാദേശിക കോൺഗ്രസ്‌ നേതാവാണ്‌ ഇതിന്‌ പിന്നിലെന്ന്‌ ഇതിനകം വാർത്തവന്നു. 
ഇക്കാര്യം പൊലീസ്‌ അന്വേഷിക്കണമെന്നും കുറ്റക്കാരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ്‌ സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തിയത്‌. 
ജില്ലാ സെക്രട്ടറിയറ്റംഗം കെ വി വിജയദാസ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായി. 
ജില്ലാ കമ്മിറ്റിയംഗം നിതിൻ കണിച്ചേരി, ലോക്കൽ സെക്രട്ടറിമാരായ എസ് സുഭാഷ്, വി സി ഉദയകുമാർ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു, ഡിവിഷൻ സെക്രട്ടറി കെ സുരേഷ്, ആദിവാസി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയംഗം എ അമരാവതി, ചെല്ലൻകാവ് കോളനി മൂപ്പൻ വി വിശ്വനാഥൻ, പി കുമാരൻ, കെ സത്യൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top