24 November Tuesday
2 ദിവസം

831 കോവിഡ്; 978 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
 
പാലക്കാട്
ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ 831 പേർക്ക് കോവിഡ് –- 19 സ്ഥിരീകരിച്ചു.  സമ്പർക്കത്തിലൂടെ  374 പേർക്ക് രോഗം പിടിപെട്ടപ്പോൾ 445 പേരുടെ ഉറവിടം വ്യക്തമല്ല. ഇതരസംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും വന്ന ആറ് പേർക്കും ആറ് ആരോഗ്യപ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 978 പേർ രോഗമുക്തി നേടി.
ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7709 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും നാല് പേർ കണ്ണൂർ, 16 പേർ തൃശൂർ, 22 പേർ കോഴിക്കോട്, 50 പേർ എറണാകുളം, 55 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
17,121 പേർ നിരീക്ഷണത്തിൽ
ജില്ലയിൽ 17,121 പേർ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ. 15,832 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 1,289 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഞായറാഴ്ച 143 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാസ്‌ക്കില്ല: 511 കേസ്
കോവിഡ് രോഗവ്യാപനം തടയാനുള്ള സർക്കാർ നിർദേശം പാലിക്കാത്തതിനെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ 31 കേസ് രജിസ്റ്റർ ചെയ്തു. 36 പേരെ അറസ്റ്റ് ചെയ്തു. നാല്‌ വാഹനം പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 511 പേർക്കെതിരെയും കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top