28 November Monday
ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ

ദിവസ വേതനക്കാരായ ജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
പാലക്കാട്
ദേശസാൽകൃത ബാങ്കുകളിലെ ദിവസ വേതനക്കാരായ മുഴുവൻ ജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തണമെന്ന് ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി വേ​ഗത്തിലാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എൻ പാർവതി അധ്യക്ഷയായി.
ജനറൽ സെക്രട്ടറി കെ എസ് രവീന്ദ്രൻ, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി എ രാമദാസ്, ജില്ലാ പ്രസിഡന്റ് കെ സി പ്രവീൺ, കെ ശിവകുമാർ, വി പ്രേമകുമാരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top