സ്വന്തം ലേഖകൻ
മണ്ണാർക്കാട്
കൈക്കൂലിക്കേസിൽ പിടിയിലായ പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ്‌കുമാറിനെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
റിമാൻഡിലായ ഇയാളെ വിട്ടുകിട്ടാൻ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. കണ്ടെത്തിയ പണത്തിലോ നിക്ഷേപങ്ങളിലോ മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് പരിശോധിക്കും. 35 ലക്ഷം രൂപയുടെ നോട്ടുകൾ ഇയാൾ താമസിക്കുന്ന മുറിയിൽനിന്ന് കണ്ടെത്തി.
മണ്ണാർക്കാട്ടിലെ രണ്ട് ബാങ്കുകളിലായി 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിങ് അക്കൗണ്ട് രേഖകളും കണ്ടെത്തി.
മറ്റുവകയിൽ കൂടുതൽ സമ്പാദ്യമുള്ളതായും വിജിലൻസ് സംശയിക്കുന്നുണ്ട്. ചോദ്യംചെയ്‌താലേ കൂടുതൽ വിവരങ്ങളും മറ്റുള്ളവരുടെ പങ്കും അറിയാനാകൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..