27 June Monday

എൻജിഒ യൂണിയൻ 
ജില്ലാ മാർച്ച് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
പാലക്കാട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ വ്യാഴാഴ്‌ച സിവിൽ സ്‌റ്റേഷനിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിക്കും. പകൽ 11ന്‌ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് മുന്നിൽനിന്ന് ആരംഭിക്കുന്ന മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ സമാപിക്കും. തുടർന്ന് ചേരുന്ന ധർണ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌  ടി പി ഉഷ ഉദ്ഘാടനം ചെയ്യും. 
ജില്ലയിലെ 12 ഏരിയ കമ്മിറ്റികളിൽനിന്നായി ആയിരക്കണക്കിന് ജീവനക്കാർ മാർച്ചിലും ധർണയിലും അണിനിരക്കും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തി പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര–-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. മാർച്ചിന്റെ വിജയത്തിനായി ഏരിയകളിൽ വിപുലമായ പ്രചാരണം നടത്തി. 
ഏരിയ ജനറൽ ബോഡികൾ, യൂണിറ്റ് ജനറൽ ബോഡികൾ, 81 യൂണിറ്റ് പൊതുയോഗങ്ങൾ, ഓഫീസ് വിശദീകരണ യോഗങ്ങൾ, വനിതാ യോഗങ്ങൾ, പിടിഎസ് യോഗങ്ങൾ എന്നിവ സംഘടിപ്പിച്ചു. 
ഓഫീസുകൾ കേന്ദ്രീകരിച്ച് നിരവധി ജീവനക്കാർ പങ്കെടുത്ത മാസ്‌ സ്‌ക്വാഡുകളും ജീവനക്കാരുടെ വീടുകളിൽ സന്ദർശനവും നടത്തി. മാർച്ചും ധർണയും വിജയിപ്പിക്കണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top