05 July Sunday

സമ്പര്‍ക്ക വിലക്കുള്ളവർ നിയന്ത്രണം ലംഘിച്ചാല്‍ അറസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
പാലക്കാട് 
സമ്പർക്ക വിലക്കുള്ള വ്യക്തികൾ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താൽ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആശാവർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെയോ കൺട്രോൾ റൂമിനെയോ അറിയിക്കണം. 
ഐപിസി 188 വകുപ്പ് പ്രകാരവും ദുരന്തനിവാരണത്തിലെ 51-–-60 വരെയുള്ള വകുപ്പുകൾ പ്രകാരവുമാണ് നടപടിയെടുക്കുക. നഗരത്തിലുള്ള വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് ഹെൽത്ത് ഇൻസ്‌പെക്ടർ, ജെപിഎച്ച്എൻ, ആശാ വർക്കർമാർ, ഹരിതകർമസേന, വെക്ടർ കൺട്രോൾ യൂണിറ്റ് ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ ക്രമീകരിക്കാനും തീരുമാനിച്ചു. 
രോഗലക്ഷണങ്ങൾ ഉള്ളവർ ഒപിയിലോ കാഷ്വാലിറ്റിയിലോ പോകരുത്. അവർ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള വാർഡിലേക്ക് എത്തണം. 
പ്രധാന വാർത്തകൾ
 Top