07 April Tuesday

കെ എ ശിവദാസൻ വിരമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
പാലക്കാട്
കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എ ശിവദാസൻ സർവീസിൽ നിന്ന് വിരമിക്കുന്നു. ഒമ്പത് വർഷം കെഎസ്ടിഎ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. പരുത്തിപ്പുള്ളി എഎൽപി സ്കൂളിലെ പ്രധാന അധ്യാപകനാണ്. 31നാണ് വിരമിക്കൽ. 
നിരവധി അധ്യാപക സമരങ്ങൾക്ക് നേതൃത്വം നൽകിയ ശിവദാസൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും സജീവമാണ്. 
2002ലെ 36 ദിവസം നീണ്ടു നിന്ന പണിമുടക്കിനും എസ്ടിഎഫ്ഐ സംസ്ഥാന സമ്മേളനം എന്നിവയുടെ മുൻനിരയിലുണ്ടായിരുന്നു. പങ്കാളിത്ത പെൻഷനെതിരെ നടന്ന ആറ് ദിവസത്തെ അനിശ്ചിതകാല സമരത്തിലും നേതൃപരമായ പങ്കുവഹിച്ചു. സംസ്ഥാന കലോത്സവം, സംസ്ഥാന കായികമേള, സംസ്ഥാന ശാസ്ത്രമേള എന്നിവയുടെ  നടത്തിപ്പ് ചുമതലയും വഹിച്ചിട്ടുണ്ട്. 
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയായും സിപിഐ എം പെരിങ്ങോട്ടുകുറുശി ലോക്കൽ കമ്മിറ്റി അംഗം, കെഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ്‌,  ജില്ലാ എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കർഷകസംഘം കുഴൽമന്ദം ഏരിയ കമ്മിറ്റി അംഗമാണ്.
പ്രധാന വാർത്തകൾ
 Top