07 April Tuesday

ലോക്ക് ഡൗൺ നിർദേശങ്ങൾ അവഗണിച്ചു 19 കേസ്‌ രജിസ്റ്റർ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 

പാലക്കാട് 
ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന്  ജില്ലയിൽ ബുധനാഴ്ച് 19 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തതായി സ്പെഷ്യൽ ബ്രാഞ്ച്  ഡിവൈഎസ്‌പി സി സുരേന്ദ്രൻ അറിയിച്ചു. 
38 പേരെ അറസ്റ്റ് ചെയ്തു. പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ അഞ്ചു കേസുകളും മണ്ണാർക്കാട് നാലും ടൗൺ സൗത്ത്, ടൗൺ നോർത്ത്, ഷോർണൂർ സ്റ്റേഷനുകളിൽ മൂന്നുവീതം കേസുകളും കോട്ടായിയിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്.  31 വാഹനങ്ങൾ ജില്ലയിൽ പിടിച്ചെടുത്തു. ഇതിൽ 20 വാഹനങ്ങളും പട്ടാമ്പിയിലാണ്‌. 
പാലക്കാട് ഐഎംഎ ജങ്‌ഷനിൽ ടെമ്പോ വാഹനത്തിൽ ആളുകളെ കയറ്റി സർവീസ് നടത്തിയതിനാണ് തമിഴ്നാട് സ്വദേശികളായ രണ്ട് പേർക്കെതിരെ ടൗൺ സൗത്ത് എസ്ഐ കേസെടുത്തത്. ഇവിടെ സർവീസ് നടത്തിയ പട്ടാമ്പി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെയും കേസെടുത്തു. ഒലവക്കോട് ജങ്‌ഷനിൽ കാറിൽ കറങ്ങിയ കൽപ്പാത്തി സ്വദേശികളായ നാലുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 
ഒലവക്കോട് ജങ്‌ഷനിൽ കണ്ടെത്തിയ പറക്കുന്നം സ്വദേശി, കൊടുന്തിരപ്പുള്ളിയിൽ കണ്ടെത്തിയ പിരായിരി സ്വദേശി എന്നിവർക്കെതിരെയും കേസെടുത്തു. ക്വാറന്റീൻ നിർദേശങ്ങൾ പാലിക്കാതെ ചുറ്റിത്തിരിഞ്ഞ പരുത്തിപ്പുള്ളി സ്വദേശിക്കെതിരെ പെരിങ്ങോട്ടുകുറുശി ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദേശപ്രകാരം കേസെടുത്തിട്ടുണ്ട്. മോട്ടോർ സൈക്കിളുമായി റോഡിൽ ഇറങ്ങിയ മൂന്നു പേർക്കെതിരെയാണ് ഷൊർണൂർ പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുള്ളത്. ഓങ്ങല്ലൂർ ജങ്‌ഷൻ, മേലേപട്ടാമ്പി എന്നിവിടങ്ങളിൽ മോട്ടോർ സൈക്കിളുമായി പുറത്തിറങ്ങിയ 12 പേർക്കെതിരെയും പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അരകുറുശി, കുന്തിപ്പുഴ എന്നിവിടങ്ങളിൽ അഞ്ചു പേർക്കെതിരെയാണ് കേസെടുത്തത്.
പ്രധാന വാർത്തകൾ
 Top