31 March Tuesday

തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചവരെ ക്യാമ്പിലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

കോവിഡ് 19 ഭീതിയെ തുടർന്ന് മലപ്പുറം തിരൂരിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ലോറിയിൽ കടക്കുകയായിരുന്ന തൊഴിലാളികളെ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോൾ

പാലക്കാട് 
വടക്കഞ്ചേരിയിൽനിന്നും മലപ്പുറം തിരൂരിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച തൊഴിലാളികളെ വളയാറിന് സമീപമുള്ള വട്ടപ്പാറയിൽ റവന്യു വകുപ്പിന്റെ ക്യാമ്പിലേക്ക് മാറ്റി. 
സ്ത്രീകളും പുരുഷന്മാരുമായി 79 പേരാണ് ഉള്ളത്‌. കെഎസ്ആർടിസി ബസുകളിൽ കയറ്റി സുരക്ഷിതമായാണ് ക്യാമ്പിലേക്ക് മാറ്റിയത്. അവർക്കാവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കി. ബുധനാഴ്ച് പകൽ തിരൂരിൽ നിന്നും നാല് ലോറികളിലായി നിർമാണത്തൊഴിലാളികളായ 49 പേർ കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ ഐഎംഎ ജങ്ഷന് സമീപമാണ് പിടികൂടിയത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പൊലീസിനെ വെട്ടിച്ച് വരികയായിരുന്നു. ഇവർ സേലം, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. വടക്കഞ്ചേരിയിൽ നിന്നുള്ളവരും തമിഴ്‌നാട്ടിലേക്ക് തിരികെ പോവാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്.
 
പ്രധാന വാർത്തകൾ
 Top