11 April Sunday

നേര് പറഞ്ഞ് ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
പാലക്കാട് 
‘കള്ളം പറയുന്ന പ്രതിപക്ഷം, സത്യം പറയുന്ന പിഎസ്‌സി കണക്കുകൾ’ എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് യുവജന സംഗമം സംഘടിപ്പിച്ചു. പിഎസ്‌സി റാങ്ക്‌ ലിസ്റ്റുകളുടെ പേരിൽ പ്രതിപക്ഷ കള്ളപ്രചാരണങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു പരിപാടി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി പി സുമോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി എം ശശി, സംസ്ഥാന കമ്മിറ്റിയംഗം കെ രാധിക, ജി ആശിഷ്, എസ് പ്രദോഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജിഞ്ചു ജോസ് സ്വാഗതവും ജില്ലാ ട്രഷർ എം രാജേഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top