27 November Saturday
ഡിവെെഎഫ്ഐ ഫുഡ് സ്ട്രീറ്റ്

മതാതീതം ഈ രുചിമേള

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ഡിവൈഎഫ്‌ഐ ഫുഡ്‌ സ്‌ട്രീറ്റിൽ കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്‌മ അജയ്‌ ഘോഷ്‌, ജില്ലാ സെക്രട്ടറി ടി എം ശശി, ജില്ലാ പ്രസിഡന്റ് പി പി സുമോദ്‌ എംഎൽഎ 
എന്നിവർക്ക്‌ സംസ്ഥാന കമ്മിറ്റി അംഗം ജിഞ്ചു ജോസ്‌ ഭക്ഷണം വിളമ്പുന്നു

 
പാലക്കാട്
ഭക്ഷണത്തിൽ മതം കലർത്തി കലാപത്തിന്‌ ശ്രമിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ ഫുഡ് സ്ട്രീറ്റ് വേറിട്ട പ്രതിഷേധമായി. 
ഹലാൽ ഭക്ഷണം വിഷയം ഉയർത്തി ജനങ്ങളെ വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമമാണ്‌ സംഘപരിവാർ നടത്തുന്നത്‌. ഭക്ഷണത്തിന്‌ മതമില്ലെന്ന്‌ പ്രഖ്യാപിച്ചാണ്‌ പാലക്കാട്‌ അഞ്ചുവിളക്കിന്‌ സമീപം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാംസാഹാരം വിളമ്പിയത്‌. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി സുമോദ് എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി എം ശശി, ജില്ലാ ട്രഷറർ എം രാജേഷ്, സംസ്ഥാന കമ്മിറ്റിയം​ഗങ്ങളായ ജിഞ്ചു ജോസ്, കെ രാധിക, ജില്ലാ ജോയിന്റ് സെക്രട്ടറി ജി ആശിഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top