പാലക്കാട്
മിൽമയുടെ പാൽ പായ്ക്കറ്റുകളെ അനുകരിച്ച് വിവിധ സ്വകാര്യ സ്ഥാപനങ്ങൾ ഗുണനിലവാരം ഇല്ലാതെയും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ചേർത്തും പാൽ വിപണനം നടത്തുന്നതിനെതിരെ ക്ഷീരകർഷകർ പ്രതിഷേധിച്ചു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന പ്രതിഷേധ കൂട്ടായ്മ മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണി ഉദ്ഘാടനം ചെയ്തു. ആനിക്കോട് ക്ഷീരസംഘം പ്രസിഡന്റ് പി കെ നടരാജ് അധ്യക്ഷനായി.
പാലക്കാട് ഡയറി മാനേജർ എസ് നിരീഷ്, മലബാർ മിൽമ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ സജീഷ്, മിൽമ ഡീലർ എം വത്സകുമാർ, പാൽ സംഭരണ വിഭാഗം അസിസ്റ്റന്റ് മാനേജർ കെ അജിത് കുമാർ എന്നിവർ സംസാരിച്ചു.
പനയൂർ ക്ഷീരോൽപ്പാദക സഹകരണസംഘം നേതൃത്വത്തിൽ നടന്ന കൂട്ടായ്മ കർഷകസംഘം ഏരിയ ട്രഷർ പി രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ മുരളീധരൻ അധ്യക്ഷനായി. എം ഗോവിന്ദൻ കുട്ടി സ്വാഗതവും കെ അംബിക നന്ദിയും പറഞ്ഞു.
മാന്നന്നൂർ ക്ഷീരസംഘത്തിൽ സംഘം പ്രസിഡന്റ് വിജയലക്ഷ്മി, സെക്രട്ടറി ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
കൂനത്തറ ക്ഷീരസംഘത്തിൽ പ്രസിഡന്റ് വി പി ഗിരീഷ്കുമാർ, സെക്രട്ടറി രമ്യ, ഗിരീഷ് എന്നിവർ സംസാരിച്ചു.
ശ്രീകൃഷ്ണപുരം
വെള്ളിനേഴി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്ഷീരകർഷക കൂട്ടായ്മ മുൻ പഞ്ചായത്ത് അംഗം കെ വി കുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ അധ്യക്ഷനായി. പ്രസിഡന്റ് പി രവിദാസ്, ഡയറക്ടർ മാധവൻ എന്നിവർ സംസാരിച്ചു.
അഗളി
അട്ടപ്പാടിയിലെ ക്ഷീര സഹകരണ സംഘങ്ങൾ പ്രതിഷേധിച്ചു.കൽക്കണ്ടി ആപ്കോസ് ക്ഷീര സംഘത്തിനു മുന്നിൽ നടന്ന സമരം സംഘം പ്രസിഡന്റ് ഔസേപ്പ് ഉദ്ഘാടനം ചെയ്തു.
പട്ടാമ്പി
മേലേ പട്ടാമ്പിയിൽ ക്ഷീരകർഷക കൂട്ടായ്മ മലബാർ മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ ഡയറക്ടർ വി വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ സംഘം പ്രസിഡന്റ് വേണുഗോപാലൻ അധ്യക്ഷനായി. പട്ടാമ്പി സംഘം പ്രസിഡന്റ് സുജാത സംസാരിച്ചു. മരുതൂർ ക്ഷീരസംഘത്തിന്റെ കൂട്ടായ്മ പി എം വാസുദേവൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷനായി. ഭാസ്കരൻ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
മുതുതല ക്ഷീരോൽപ്പാദക സംഘത്തിൽ സംഘം പ്രസിഡന്റ് പി ശങ്കരൻ, സി കെ മേനോൻ, കെ രാമൻ എന്നിവർ സംസാരിച്ചു. ഏഴുമങ്ങാട് വനിതാ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ കൂട്ടായ്മയിൽ പ്രസിഡന്റ് എ വി ഷാജിത, സെക്രട്ടറി ടി കെ അജിത എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..