17 January Sunday

വർഗീയശക്തികളെ കേരളം പ്രോത്സാഹിപ്പിക്കില്ല: ----എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020
പാലക്കാട് 
വർഗീയ ശക്തികളെ കേരളം പ്രോത്സാഹിപ്പിക്കില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു. പാലക്കാട് നഗരസഭയിൽ രണ്ടാം വാർഡ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 ജമാഅത്തെ ഇസ്ലാമിയുമായി മുന്നണിയുണ്ടാക്കാൻ മുസ്ലിംലീഗിന് മാത്രമേ സാധിക്കൂ. ജനങ്ങൾക്കൊപ്പമുള്ള ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ ഏത് വഴിവിട്ട മാർഗവും സ്വീകരിക്കുന്ന നിലയിൽ ലീഗും യുഡിഎഫും എത്തിയെന്നും അദ്ദേഹം പറഞ്ഞു. 
സിപിഐ എം പാലക്കാട് ഏരിയ കമ്മിറ്റിയംഗം വി സുരേഷ് അധ്യക്ഷനായി. എൽഡിഎഫ് മുനിസിപ്പൽ കൺവീനർ ടി കെ നൗഷാദ്, ഒന്ന്, രണ്ട് വാർഡ് സ്ഥാനാർഥികളായ ഷഹന, ഷെമീറ എന്നിവർ സംസാരിച്ചു. 
ലോക്കൽ സെക്രട്ടറി അജിത് സക്കറിയ സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top