24 October Sunday
പരീക്ഷ തുടങ്ങി

ആശങ്കയൊഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

മലമ്പുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ വൺ പരീക്ഷയ്ക്ക്‌ എത്തിയ കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് അധ്യാപിക നിർദേശം നൽകുന്നു

  പാലക്കാട്‌

ജില്ലയിൽ പ്ലസ്‌വൺ പരീക്ഷ ആരംഭിച്ചു. ആദ്യദിനം 9,800 പേർ പരീക്ഷയെഴുതി. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 25 കേന്ദ്രങ്ങളിൽ 1,980 പേർ പരീക്ഷയെഴുതി. ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി, ആന്ത്രോപോളജി, ഇലക്‌ട്രോണിക് സർവീസ് ടെക്‌നോളജി, ഇലക്‌ട്രോണിക് സിസ്റ്റം, വൊക്കേഷണൽ വിഭാഗത്തിൽ എൻട്രപ്രണർഷിപ് ഡെവലപ്മെന്റ്‌ എന്നീ പരീക്ഷകളാണ് നടന്നത്. 28നാണ് അടുത്ത പരീക്ഷ. 
പരീക്ഷാ ഹാളിലേക്ക് എത്തുന്ന വിദ്യാർഥികൾക്ക്‌ ഗേറ്റിൽത്തന്നെ കൈകൾ അണുവിമുക്തമാക്കൽ, ശരീരോഷ്‌മാവ് പരിശോധന എന്നിവയ്ക്ക്‌ സൗകര്യമുണ്ടായി. നിരീക്ഷണത്തിലുള്ളവർക്കും കോവിഡ്‌ ബാധിതർക്കും ശരീരോഷ്‌മാവ്‌  കൂടുതൽ രേഖപ്പെടുത്തുന്നവർക്കും പരീക്ഷയെഴുതാൻ പ്രത്യേകം ക്ലാസ്‌ മുറികൾ ഒരുക്കി. കോവിഡ്‌ ബാധിതർ പിപിഇ കിറ്റ്‌ ധരിച്ചാണ് പരീക്ഷയെഴുതിയത്. 
169 കേന്ദ്രങ്ങളിൽ 40,110 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷയെഴുതേണ്ടത്. 30,830 പേർ സ്‌കൂൾ ഗോയിങ്‌ വിഭാഗത്തിലും 7,300 പേർ ഓപ്പൺ സ്‌കൂൾ വിഭാഗത്തിലുമാണ്. ഒരു ക്ലാസിൽ പരമാവധി 20 പേരെ ഉൾക്കൊള്ളാവുന്ന വിധമാണ് ഇരിപ്പിടം ക്രമീകരിച്ചത്. കൂടുതൽ അധ്യാപകരെ പരീക്ഷാജോലിക്ക്‌ നിയോഗിച്ചിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top