24 October Sunday
പരിശോധന ഒക്ടോബറിൽ

സുരക്ഷയൊരുക്കി സ്‌കൂൾ ബസുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
 
പാലക്കാട്
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനുമുമ്പ് മുഴുവൻ സ്കൂൾ ബസുകളുടേയും ഫിറ്റ്‍നസ് ഉറപ്പാക്കുമെന്ന്  മോട്ടോർ വാഹന വകുപ്പ്. കോവി‍ഡിനെത്തുടർന്ന്‌ 30 വരെ സർക്കാർ പരിശോധന ഒഴിവാക്കിയിരുന്നു. ഒക്ടോബറിൽ പരിശോധന നടത്തുമെന്ന് ആർടിഒ എൻ തങ്കരാജൻ അറിയിച്ചു. 
രണ്ടു വർഷമായി ഓടാതിരുന്ന ബസുകളിൽ തുരുമ്പ്‌ പിടിച്ചു. എംപി, എംഎൽഎ ഫണ്ട്‌ ഉപയോഗിച്ചും പിടിഎയുടെ സഹായത്തോടെയുമാണ്‌ പല സർക്കാർ സ്‌കൂളും ബസുകൾ വാങ്ങിയത്. എംഎൽഎ ഫണ്ട് ഉപയോ​ഗിച്ചുമാത്രം ജില്ലയിൽ 37 ബസ്‌ വാങ്ങി. സ്‌കൂൾ അടച്ചതോടെ പിടിഎകൾക്കും വരുമാനമില്ലാതായി. ഇതോടെ ബസുകളുടെ പരിപാലനം നിലച്ച അവസ്ഥയിലാണ്. ഇതിന്റെ ചുമതല പിടിഎകൾക്കാണ്. സ്‌കൂൾ തുറക്കുമ്പോൾ നന്നാക്കാമെന്ന മട്ടിൽ ബസുകൾ  ഷെഡുകളിലാണ്‌. ഇത്‌ നന്നാക്കാൻ വലിയ തുക ചെലവാക്കണം. ഇതിനുള്ള നെട്ടോട്ടത്തിലാണ് പിടിഎകൾ. 
സ്കൂൾ തുറന്നാൽ മുമ്പത്തേക്കാൾ കൂടുതൽ ഓട്ടമുണ്ടാകും. ക്ലാസുകൾ പലസമയത്തായതിനാൽ  ദിവസവും നടത്തുന്ന സർവീസുകളുടെ എണ്ണം കൂടും. ബസ് നന്നാക്കുന്നതിനൊപ്പം നവംബർമുതൽ ഡീസലിനും കൂടുതൽ തുക കണ്ടെത്തേണ്ടി വരുമെന്ന് സ്കൂൾ അധികൃതർ പറയുന്നു. കോവി‍ഡ് സാഹചര്യം തുടരുന്നതിനാൽ സ്കൂൾ ബസ് ഫീസ് വർധിപ്പിക്കാനാവില്ല. വരുമാനമില്ലാത്തതിനാൽ ബസ് നിരക്ക് കൂട്ടരുതെന്നാണ് രക്ഷിതാക്കളുടെ അഭ്യർഥന.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top