07 September Saturday
സംഘാടക സമിതിയായി

എസ്എഫ്ഐ ജില്ലാ സമ്മേളനം ആഗസ്‌ത്‌ 9 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

എസ്എഫ്ഐ ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

 
പാലക്കാട്‌ 
എസ്എഫ്ഐയുടെ 48–--ാമത് ജില്ലാ സമ്മേളനം ആഗസ്‌ത്‌ 9, 10, 11 തീയതികളിൽ ചിറ്റൂരിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്‌തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി അരുൺദേവ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ വിജയൻ, എം സ്വാമിനാഥൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ, മഹിളാ അസോസിയേഷൻ ജില്ലാ ട്രഷറർ എൻ സരിത, ചിറ്റൂർ-–- തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കെ എൽ കവിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സുജാത, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷാദുലി, കെ പ്രേംജിത്, എസ് സുബിത് എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് വിപിൻ സ്വാഗതവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി അഭിഷേക് നന്ദിയും പറഞ്ഞു.  സമ്മേളനത്തിന്റെ ഭാഗമായി രക്തസാക്ഷി കുടുംബസംഗമം, വിളംബര ജാഥകൾ, അനുബന്ധ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
ഭാരവാഹികൾ: ആർ ശിവപ്രകാശ് (ചെയർമാൻ), എസ് വിപിൻ (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top