12 November Tuesday

മാതൃഭൂമി വാർത്ത നുണ;പട്ടിത്തറയിൽ പദ്ധതി ഉപേക്ഷിച്ചില്ല, വൈകാൻ കാരണം സാമ്പത്തികമെന്ന‌് ഉടമ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019
പാലക്കാട‌്> പട്ടിത്തറ പഞ്ചായത്തിൽ സിപിഐ എം പ്രവർത്തകരുടെ സമരത്തെ തുടർന്ന‌്  20 കോടി രൂപ മുതൽമുടക്കിയ പ്രവാസിയുടെ പദ്ധതി ഉപേക്ഷിച്ചുവെന്ന‌ മാതൃഭൂമി വാർത്ത നുണയെന്ന്  ഉടമ. അന്താരാഷ്ട്ര നിലവാരത്തില്‍  ആയുർവേദ ചികിത്സാകേന്ദ്രവും ഫാം ടൂറിസം പദ്ധതിയും ഉപേക്ഷിച്ചെന്നാണ‌് വാർത്ത. എന്നാൽ 200 കോടി രൂപ മുതൽമുടക്കിൽ തുടങ്ങുന്ന പദ്ധതിക്ക‌് സാമ്പത്തികം കണ്ടെത്താനാണ‌് ഒന്നരവർഷമായി വൈകിപ്പിച്ചത‌്. അല്ലാതെ സമരംമൂലമല്ല. 
 
സർക്കാർ എല്ലാ സഹായവും വാഗ‌്ദാനം നൽകിയിട്ടുണ്ട‌്.   പ്രവാസികൾക്ക‌് എല്ലാ സൗകര്യവും ഇവിടെയുണ്ടാകുമെന്ന‌്  മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. രണ്ട‌്‌ വർഷം മുമ്പ‌് നടന്ന ചെറിയ സംഭവത്തിന്റെ പേരിൽ ഒരു പ്രശ‌്നമുണ്ടായിരുന്നു.   അത‌് അന്നുതന്നെ പരിഹരിച്ചു. ആ സംഭവത്തെയാണ‌് ആരോടും അന്വേഷിക്കാതെ മാതൃഭൂമി വാർത്തയാക്കിയത്.   
 
ഇത‌് സംബന്ധിച്ച‌് ഉടമ എന്ന നിലയിൽ തന്നോട‌് അന്വേഷിച്ചില്ലെന്ന‌് രഹ‌്ന ഹോംസ‌് ആൻഡ‌് ഡെവലപ്പേഴ‌്സ‌് ഉടമ സക്കീർ ഹുസൈൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top