25 September Monday
നിർമാണം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

ആനക്കര ഗവ. സ്‌കൂളിന്‌ 
പുതിയ കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കെട്ടിടത്തിന്റെ നിർമാണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി പി റജീന ഉദ്ഘാടനം ചെയ്യുന്നു

കൂറ്റനാട് 
ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടനിർമാണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. വിദ്യാകിരണം മിഷന്റെ ഭാഗമായാണ്‌ കെട്ടിടം നിർമിക്കുന്നത്‌. കിഫ്ബി ഫണ്ടിൽനിന്ന്‌  3.90 കോടി  അനുവദിച്ചു. സ്‌കൂളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി പി റജീന ഉദ്ഘാടനം ചെയ്‌തു. 
പിടിഎ പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി പി ഷാനിബ ഫലകം അനാഛാദനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റൂബിയ റഹ്മാൻ, ഡയറ്റ് പ്രിൻസിപ്പൽ പി ശശിധരൻ, തൃത്താല എഇഒ പി വി സിദ്ദിഖ്‌, പഞ്ചായത്ത് അംഗങ്ങളായ പി കെ ബാലചന്ദ്രൻ, വി പി ഷിബു, ടി സാലിഹ്, പി സി രാജു, എസ്എംസി ചെയർമാൻ കെ രവീന്ദ്രകുമാർ, പ്രിൻസിപ്പൽ എ കെ അനിൽകുമാർ, പ്രധാനാധ്യാപകൻ കെ വി അലിഅസ്‌കർ, എൻ അനീഷ്, ഇ വി രതീഷ്, സി പി ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top