23 May Thursday
പാലക്കാട്‌ : 77.67, ആലത്തൂർ 80.33

ജില്ലയിൽ 78.64%

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

 പാലക്കാട‌്

ജില്ലയിൽ 78.64 ശതമാനം പേർ വോട്ട‌് രേഖപ്പെടുത്തി. 12 നിയോജക മണ്ഡലങ്ങളിലായി ആകെ 21,97,214 വോട്ടർമാരിൽ 17,28,043 പേർ വോട്ട‌് രേഖപ്പെടുത്തി. 
8,36,048 പുരുഷന്മാരും 8,91,994 സ്ത്രീകളുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജില്ലയിൽ എട്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ ഒരാൾ വോട്ട് രേഖപ്പെടുത്തി. 
മലമ്പുഴ നിയോജക മണ്ഡലത്തിലാണ് കൂടുതൽ പേർ വോട്ട‌് ചെയ‌്തത്. 1,61,637 പേർ വോട്ട് ചെയ്തു. കുറവ് വോട്ട് രേഖപ്പെടുത്തിയത് തരൂരിലാണ്. 1,31,293 പേരാണ് വോട്ട് ചെയ്തത്. 
പാലക്കാട് ലോക‌്സഭാ മണ്ഡലത്തിൽ 77.67ശതമാനവും ആലത്തൂരിൽ 80.33 ശതമാനവുമാണ് പോളിങ‌്. പൊന്നാനി മണ്ഡലത്തിലെ തൃത്താലയിൽ 1,38,785 പേർ വോട്ട‌് രേഖപ്പെടുത്തി. 75.65 ശതമാനമാണ‌് പോളിങ്. 183448 വോട്ടർമാരാണ‌് മണ്ഡലത്തിലുള്ളത‌്.
പ്രധാന വാർത്തകൾ
 Top