25 May Monday

നെല്ല് സംഭരണം തുടരും

സ്വന്തം ലേഖികUpdated: Wednesday Mar 25, 2020

 

 
പാലക്കാട്‌
കോവിഡ്‌–- 19 രോഗബാധയുടെ പശ്‌ചാത്തലത്തിൽ നെല്ലു സംഭരണം മന്ദഗതിയിലായെങ്കിലും കർഷകർക്ക്‌ ആശങ്ക വേണ്ടെന്ന്‌ സപ്ലൈകോ അധികൃതർ അറിയിച്ചു.  എല്ലാ പാടങ്ങളിലും നേരിട്ടെത്തി നെല്ലെടുക്കാൻ തടസ്സമുള്ള സാഹചര്യത്തിൽ തൂക്ക കേന്ദ്രങ്ങളിൽ നെല്ല് എത്തിക്കണം. ഇവിടെ കൃത്യമായി നെല്ല് തൂക്കണമെന്ന്‌ വേബ്രിഡ്‌ജ്‌ ഉടമകൾക്ക്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. തൂക്കിയ നെല്ലിന്റെ ചാക്കിന്‌ പുറത്ത്‌ കർഷകന്റെ പേര്‌ രജിസ്‌ട്രേഷൻ ഐഡി നമ്പർ എന്നിവയും സപ്ലൈകോ പാഡി 2019–-20 രണ്ടാംവിളയെന്നും എഴുതണം. 
ഇത്‌ കർശനമായി പാലിക്കണം. സപ്ലൈകോയിൽ രജിസ്‌റ്റർ ചെയ്‌ത കർഷകർ അളന്ന്‌ ചാക്കിലാക്കിയ നെല്ല് പാടശേഖര സമിതി വഴി വേ ബ്രിഡ്‌ജിൽ തൂക്കണം. പാടശേഖര സമിതി സെക്രട്ടറി  തൂക്കചീട്ടീ ഒപ്പിട്ട്‌ കർഷകന്‌ കൊടുക്കണം. ഇത്‌ ഫീൽഡ്‌ ഓഫീസർക്ക്‌ നൽകിയാൽ കൈപ്പറ്റ്‌ രസീത്‌ നൽകും. തുടർന്ന്‌ ഉദ്യോഗസ്ഥർ പരിശോധിച്ച്‌  സംഭരിക്കും. വേ ബ്രിഡ്‌ജിന്റെ കൃത്യതയാണ്‌ ഏറ്റവും പ്രധാനം. ലോറികൾക്ക്‌ മറ്റ്‌ ജില്ലയിൽനിന്ന്‌ ഇവിടേക്ക്‌ വരാൻ നിലവിൽ ബുദ്ധിമുട്ട്‌ നേരിടുന്നുണ്ട്‌. ഒപ്പം തന്നെ കയറ്റിറക്ക്‌ ജോലികൾ ചെയ്‌തിരുന്ന അതിഥി  തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിപ്പോയതും പ്രതിസന്ധിയായി. ഇത്തവണ രണ്ടാംവിളയ്‌ക്ക്‌ എഴുപതിനായിരത്തോളം കർഷകർ രജിസ്‌റ്റർ ചെയ്യുകയും നല്ല വിളവ്‌ കിട്ടുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ വേനൽ മഴ ഭീഷണിയായി കർഷകർക്കു മുന്നിലുണ്ട്‌.
പ്രധാന വാർത്തകൾ
 Top