പാലക്കാട്
ഇരുപത്തഞ്ചാം വാർഷികാഘോഷം കളറാക്കാൻ വിളംബര ജാഥയുമായി കുടുംബശ്രീ. വിക്ടോറിയ കോളേജിന് സമീപത്തുനിന്ന് തുടങ്ങിയ ജാഥ ആഘോഷത്തോടെ ചെണ്ടകൊട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഫ്ലാഗ് ഓഫ് ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ‘ചുവട് 2023’ന് അയൽക്കൂട്ട സംഗമത്തിന് മുന്നോടിയായാണ് കുടുംബശ്രീ ജില്ലാ മിഷൻ ജാഥ സംഘടിപ്പിച്ചത്. കോ–-ഓർഡിനേറ്റർ ബി എസ് മനോജ്, റീത്ത, കുടുംബശ്രീ ചെയർപേഴ്സൺ സബിത എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺമാർ, കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ–-ഓർഡിനേറ്റർമാർ, എംഇസിമാർ, ട്രെയിനിങ് ടീം അംഗങ്ങൾ, കമ്യൂണിറ്റി കൗൺസലർമാർ, ജലജീവൻ കമ്യൂണിറ്റി ഫെസിലിറ്റേറ്റർ, കമ്യൂണിറ്റി എൻജിനിയർമാർ, കാസ് ടീം, സ്നേഹിത ടീം തുടങ്ങിയവർ പങ്കെടുത്തു. ഡിഡിയുജികെവൈ കുട്ടികളുടെ ഫ്ലാഷ് മോബും ഉണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..