പാലക്കാട്
ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമിതി നടത്തുന്ന സത്യഗ്രഹം 35 ദിവസം പിന്നിട്ടു. പാലക്കാട് അഞ്ചുവിളക്കിനുമുന്നിൽ ഞായറാഴ്ച കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി സി ടി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ ഭാസ്കരൻ (കിസാൻ ജനത–-ലോക് താന്ത്രിക്) അധ്യക്ഷനായി. സംയുക്ത കർഷക സമിതി കൺവീനർ എ എസ് ശിവദാസ്, കർഷക സംഘം നേതാക്കളായ ഇ എൻ രവീന്ദ്രൻ, എസ് സഹദേവൻ, ആർ സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. സംയുക്ത കർഷക സമിതി ചെയർമാൻ ജോസ് മാത്യൂസ് സ്വാഗതവും ചെന്താമരാക്ഷൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..