29 February Saturday

പിറന്ന മണ്ണ് ആസാദി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

ദേശീയ സംസ്ഥാന പാതയോര ശുചീകരണ യജ്ഞം ചാലക്കുടിയിൽ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
മോളേ....അലറിവിളിച്ചുള്ള  ഉമ്മയുടെ നിലവിളിയിൽ തെരുവ്‌ ഞെട്ടി. വർഗീയ ഫാസിസ്റ്റുകളാൽ പിച്ചിച്ചീന്തപ്പെട്ട മോളുടെ ഉടുപ്പിന്റെ കഷ്‌ണം ആ ഉമ്മ നെഞ്ചോടു ചേർത്തു. ഉമ്മയുടെ നെഞ്ചിടിപ്പ് പതിയെ  കണ്ടുനിന്ന ജനങ്ങളുടേതായി മാറി.  പൗരത്വ രേഖയാവശ്യപ്പെട്ട് സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബത്തെപ്പോലും   ഒറ്റക്കൊമ്പന്മാർ തെരുവിലിട്ട് തല്ലുമ്പോൾ ആ നെഞ്ചിടിപ്പ് കൂടി. പിന്നെ അവർ സംഘംചേർന്ന് പ്രഖ്യാപിച്ചു.  നമ്മുടെ മണ്ണ് ആസാദി, ഭയപ്പെടില്ല ആസാദി, മതിലുകളില്ല ആസാദി. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം കവർന്നെടുക്കാനെത്തുന്ന  ഫാസിസ്റ്റുകൾക്കെതിരായ യുദ്ധപ്രഖ്യാപനമായി അത്‌ മാറി. 
തൊഴിലുറപ്പു തൊഴിലാളികളാണ്  പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവു നാടകാവതരണത്തിലൂടെ പ്രതിരോധ സദസ്സുകൾ സംഘടിപ്പിച്ചത്.  എൽഡിഎഫ് ആഭിമുഖ്യത്തിൽ തീർക്കുന്ന മനുഷ്യ മഹാശൃംഖലയ്ക്ക് ഐക്യദാർഢ്യമർപ്പിച്ചാണ് എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികളുടെ കലാസംഘം  തൃശൂർ നഗരത്തിൽ സദസ്സുകൾ സംഘടിപ്പിച്ചത്.  
  ‘മനുവാദ്സെ ആസാദി' എന്ന നാടകമാണ് അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ മുസ്ലീങ്ങളെ വേട്ടയാടുന്നതാണ് നാടക പ്രമേയം. സ്വാതന്ത്ര്യ സമരസേനാനിയുടെ കുടുംബത്തേയും പാകിസ്ഥാനിയെന്ന് ആക്ഷേപിക്കുന്നു. 
യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സാവിത്രി സദാനന്ദൻ, ഷീലാ സുരേഷ്, ശാന്തി ഭാസി, ഷീന ഷാജൻ, ഓമന മധുസൂദനൻ, കാഞ്ചന, ജയശ്രീ അനിൽകുമാർ, ഹേമലത, ഉഷ കൃഷ്ണൻ, ശശികല, സുരജ,  കെ സി രാമകൃഷ്ണൻ, അശ്വതി, ബീന സാജൻ, ജയന്തി ബൈജു, ജയരാജ്,  തങ്കമണി, ജയൻ മണ്ണുത്തി,  തുടങ്ങിയവരാണ് കലാപരിപാടി അവതരിപ്പിച്ചത്. നാടക സംവിധാനം കിഷൻജി കളിയരങ്ങ്.   സുരേഷ് നന്മയാണ്  രചന.  ഭദ്ര രംഗസംവിധാനം.  ശക്തൻ പച്ചക്കറി മാർക്കറ്റ്,  പടിഞ്ഞാറേക്കോട്ട,  ജയ്ഹിന്ദ് മാർക്കറ്റ്  എന്നിവിടങ്ങളിലാണ് കലാസദസ്സുകൾ സംഘടിപ്പിച്ചത്.
കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ, കെ വി അബ്ദുൾഖാദർ എംഎൽഎ, യൂണിയൻ ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി, പ്രസിഡന്റ് പി തങ്കം,  എ എസ് ദിനകരൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top