27 February Thursday
നാടെങ്ങും ഒരുക്കം പൂർത്തിയായി

മഹാശൃംഖല നാളെ

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020
പാലക്കാട്‌
ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ റിപ്പബ്ലിക്‌ ദിനത്തിൽ നടത്തുന്ന മനുഷ്യ മഹാശൃംഖല വൻ വിജയമാക്കാനുള്ള ഒരുക്കം ജില്ലയിൽ പൂർത്തിയായി. 
27.5 കിലോമീറ്റർ ദൂരത്തിലാണ്‌ ജില്ലയിൽ ശൃംഖല സൃഷ്ടിക്കുക. 
പുലാമന്തോൾ പാലം മുതൽ  ചെറുതുരുത്തിപാലം വരെയാണ്‌ മനുഷ്യ മഹാശൃംഖല  ജില്ലയിലൂടെ കടന്നുപോകുന്നത്‌.  പുലാമന്തോളിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ്‌ ജില്ലയിലെ ആദ്യകണ്ണിയും ചെറുതുരുത്തി പാലത്തിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അവസാന കണ്ണിയുമാകും. 
ഓങ്ങല്ലൂരിൽ മന്ത്രി എ കെ ബാലൻ ശൃംഖലയുടെ ഭാഗമാകും. ഞായറാഴ്‌ച പകൽ മൂന്നിന്‌ ജനങ്ങൾ അണിനിരക്കും. ആദ്യം റിഹേഴ്‌സലും നാലിന്‌ പ്രതിജ്ഞയെടുക്കലും നടക്കും. 
തുടർന്ന ആറ്‌ കേന്ദ്രങ്ങളിൽ പൊതുയോഗം നടക്കും.  വിളയൂർ, കൊപ്പം, പട്ടാമ്പി, ഓങ്ങല്ലൂർ, കുളപ്പുള്ളി, ഷൊർണൂർ എന്നിവിടങ്ങളിലാണ്‌ പൊതുയോഗം. 
ഓങ്ങല്ലൂരിൽ മന്ത്രി എ കെ ബാലനും  ഷൊർണൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും പൊതുയോഗം ഉദ്‌ഘാടനം ചെയ്യും. വിളയൂരിൽ എം ബി രാജേഷും പട്ടാമ്പിയിൽ കെ ഇ ഇസ്‌മയിലും കുളപ്പുള്ളിയിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടിയും ഉദ്‌ഘാടനം ചെയ്യും. 
സാമൂഹ്യ–- സാംസ്‌കാരിക രംഗത്തെ പ്രമുഖർ മഹാശൃംഖലയിൽ കണ്ണികളാകും. 
എൽഡിഎഫ്‌ നേതൃത്വത്തിലാണ്‌ ശൃംഖലതീർക്കുന്നതെങ്കിലും ഭരണഘടനയിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന മറ്റ്‌ പാർടികളിലെ പ്രവർത്തകരും പിന്തുണ അറിയിച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top