29 February Saturday
മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കേരള ശാസ്ത്ര കോൺഗ്രസിന്‌ ഇന്നു തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
പാലക്കാട്‌
മുപ്പത്തിരണ്ട-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്‌ ശനിയാഴ്‌ച മുണ്ടൂർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കമാകും. 
രാവിലെ പത്തിന്‌   മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്‌ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞർക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ യുവശാസ്ത്ര പുരസ്‌കാരവും മുഖ്യമന്ത്രിയുടെ സ്വർണപ്പതക്കവും സമ്മാനിക്കും. 
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ധനസഹായം നൽകുന്ന മികച്ച ശാസ്ത്രപ്രോജക്ടിനുള്ള ഡോ. എസ് വാസുദേവ് അവാർഡും ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങളും ശാസ്ത്ര കോൺഗ്രസിൽ സമ്മാനിക്കും. മികച്ച പ്രബന്ധം അവതരിപ്പിക്കുന്ന വിദ്യാർഥി, മികച്ച പ്രബന്ധം, പോസ്റ്റർ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരം നൽകും. 
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള വനംഗവേഷണ സ്ഥാപനം, മുണ്ടൂർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. 
‘ശാസ്ത്രവും സാങ്കേതികവിദ്യയും കാലാവസ്ഥാവ്യതിയാന അതിജീവനത്തിനും അനുരൂപീകരണത്തിനും' എന്നതാണ്‌ ഈ വർഷത്തെ  മുഖ്യവിഷയം.
ശാസ്ത്ര കോൺഗ്രസിൽ 317 പ്രബന്ധങ്ങളാണ് അവതരിപ്പിക്കുക.  27 വരെയാണ് ശാസ്ത്ര കോൺഗ്രസ്.  12 സെഷനുകളിലായി യുവ ശാസ്ത്രജ്ഞരും വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
 
പ്രദർശനം തുടങ്ങി
 പാലക്കാട്‌
കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി മുണ്ടൂർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച ദേശീയ ശാസ്ത്ര -സാങ്കേതിക പ്രദർശനം കെ വി വിജയദാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 
ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളും വകുപ്പുകളുമാണ് പ്രദർശന സ്റ്റാളുകൾ ഒരുക്കിയത്. തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റർ, കോഴിക്കോട് ഐസർ, സിഎസ്ഐആർ തിരുവനന്തപുരം, സിഐഎഫ്ടി എറണാകുളം, ജൈവവൈവിധ്യ ബോർഡ്, തിരുവനന്തപുരം നാറ്റ്പാക്ക് തുടങ്ങി 38 സ്ഥാപനങ്ങളുടെ സ്റ്റാളുകളാണുള്ളത്. രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെ നടക്കുന്ന പ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്.
പ്രധാന വാർത്തകൾ
 Top