28 November Sunday
പുതിയ സിനിമകൾ 27 മുതൽ

കൊട്ടകകൾ ഉണരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

പാലക്കാട്‌ നഗരത്തിലെ സിനിമ തിയറ്റർ വൃത്തിയാക്കുന്നു

പാലക്കാട്

സിനിമ ആസ്വാദകരുടെ കാത്തിരിപ്പിന് വിരാമമിട്ട്‌  തിയറ്ററുകൾ  തിങ്കൾ തുറക്കും. റിലീസ് ചിത്രങ്ങൾ 27 മുതലാണ്‌ പ്രദർശനത്തിന്‌ എത്തുക. ബുധൻ, വ്യാഴം വിദേശസിനിമയും 29ന് തെലുങ്ക്‌ ചിത്രം മൊഴിമാറ്റം ചെയ്തതും പ്രദർശിപ്പിക്കും. തിങ്കൾ ഏത് സിനിമ പ്രദർശിപ്പിക്കണമെന്ന്‌ തീരുമാനിച്ചിട്ടില്ല.  സർക്കാർ നിർദേശമനുസരിച്ചായിരിക്കും പ്രദർശിപ്പിക്കുകയെന്ന്‌   ഉടമകൾ അറിയിച്ചു. സിനിമാവിതരണക്കാരുമായുള്ള പ്രാഥമിക ചർച്ച  പൂർത്തിയായി.  തിയറ്റർ മോടികൂട്ടലും പുതിയ സംവിധാനങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തിയായി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് മാസങ്ങളോളം തിയറ്ററുകൾ അടച്ചിട്ടത്.  ഇളവുകൾ വന്നപ്പോൾ തിയറ്ററുകൾക്ക് മാത്രം ലഭിച്ചില്ല. കോവിഡ് വാക്സിനേഷൻ 100 ശതമാനത്തിലേക്ക്‌ എത്തുമ്പോഴാണ്‌   ആരോഗ്യവകുപ്പിന്റെ നിബന്ധനകളോടെ  തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്. ഒന്നിടവിട്ട രീതിയിലാകും സീറ്റുകളുടെ ക്രമീകരണം.  ഓരോ ഷോ കഴിയുമ്പോഴും ഇരിപ്പിടങ്ങൾ അണുവിമുക്തമാക്കും. തിയറ്റർ റിലീസ് പ്രതീക്ഷയില്ലാതിരുന്ന ചിത്രങ്ങൾ പലതും ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസായി. പൃഥ്വിരാജിന്റെ ‘ഭ്രമം’ ഒരാഴ്ചമുമ്പ് ഒടിടിയിൽ റിലീസായി. ടൊവിനോ നായകനായ ‘മിന്നൽമുരളി’യും ഡിസംബറിൽ ഒടിടി റിലീസ്‌ പ്രഖ്യാപിച്ചു. തിയറ്റർ തുറക്കുന്നതിൽ ഉടമകൾക്കൊപ്പം ജീവനക്കാരും സന്തോഷത്തിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top