18 October Monday
കര്‍ഷക കടാശ്വാസ കമീഷന്‍ അദാലത്ത്

ആദ്യദിനം അനുവദിച്ചത് 2.29 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

പാലക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന കർഷക കടാശ്വാസ കമീഷൻ അദാലത്ത്

 

പാലക്കാട്

സംസ്ഥാന കർഷക കടാശ്വാസ കമീഷൻ   അദാലത്തിലെ ആദ്യദിനത്തിൽ 2.29 (2,29,71,400) കോടി രൂപ അനുവദിച്ചു.   301 അപേക്ഷകളിൽ 227 പേർക്കാണ് കടാശ്വാസം അനുവ​ദിച്ചത്. 2014 മാർച്ച് 31 വരെയുള്ള അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.  അദാലത്ത് വെള്ളിയാഴ്ചയും തുടരും. 
ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ സംസ്ഥാന കർഷക കടാശ്വാസ കമീഷൻ ചെയർമാൻ എബ്രഹാം മാത്യു, അംഗങ്ങളായ ചാമുണ്ണി, ജോസ് പാലത്തിനാൽ, ഇസ്മയിൽ, കെ ജി രവി, ദിനകരൻ, ജോൺകുട്ടി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top