20 October Tuesday
കോൺഗ്രസ്‌–-ബിജെപി അക്രമം

ജനമനസ്സുണർത്തി ബഹുജന കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
 
പാലക്കാട്‌ 
മഹാമാരിക്കാലത്തും ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും നിരവധി പദ്ധതികളുമായി മുന്നോട്ടു പോകുന്ന എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്‌മ 
നടത്തി. 
കോൺഗ്രസ്‌ പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്‌മുഖമണിഞ്ഞ ഒരുസംഘം ക്രിമിനലുകൾ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായിരുന്ന അഴിക്കോടൻ രാഘവനെ കൊലപ്പെടുത്തിയതിന്റെ അനുസ്‌മരണ ദിനത്തിലായിരുന്നു കൂട്ടായ്‌മ‌. 
വൈകിട്ട്‌ നാലുമുതൽ ആറുവരെ നൂറുപേർ വീതം പങ്കെടുത്ത ധർണയാണ്‌ സംഘടിപ്പിച്ചത്‌. എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ലീഗും ബിജെപിയും ഒരുമിച്ചാണ്‌ അക്രമസമരത്തിന്‌ നേതൃത്വം നൽകുന്നത്‌. 
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കള്ളം പ്രചരിപ്പിക്കുന്നു. 
എൽഡിഎഫ്‌ സർക്കാരിന്റെ നേട്ടങ്ങൾ മറച്ചുവയ്‌ക്കാൻ ഇവർ സംഘടിതമായി ശ്രമിക്കുന്നു. ഇത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനും അക്രമ സമരങ്ങൾക്കെതിരെ ജനമനസ്സുണർത്താനും സർക്കാരിന്റെ നേട്ടം ജനങ്ങളിലെത്തിക്കാനുമാണ്‌ ബഹുജന കൂട്ടായ്‌മ‌. ഇതോടൊപ്പം ദേശാഭിമാനി പ്രചാരം വർധിപ്പിക്കുന്ന ക്യാമ്പയിനും തുടക്കമായി. 
ഒറ്റപ്പാലത്ത്‌ നടന്ന ബഹുജന കൂട്ടായ്‌മ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്ണദാസ്‌ മുട്ടിക്കുളങ്ങരയിലും എം ബി രാജേഷ്‌ ഒലവക്കോട്ടും കെ വി രാമകൃഷ്ണൻ കൊല്ലങ്കോട്ടിലും ഉദ്‌ഘാടനം ചെയ്‌തു. 
ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി കെ നാരായണദാസ്‌ പട്ടാമ്പിയിലും ടി എൻ കണ്ടമുത്തൻ ശ്രീകൃഷ്‌ണപുരത്തും പി മമ്മിക്കുട്ടി ചെർപ്പുളശേരിയിലും കെ വി വിജയദാസ്‌ എംഎൽഎ പുതുശേരിയിലും ഇ എൻ സുരേഷ്‌ബാബു ചിറ്റൂരിലും വി കെ ചന്ദ്രൻ തൃത്താലയിലും ഉദ്‌ഘാടനം ചെയ്‌തു. 
മണ്ണാർക്കാട്ട്‌ യു ടി രാമകൃഷ്ണൻ, കുഴൽമന്ദം, ആലത്തൂർ എന്നിവിടങ്ങളിൽ കെ ഡി പ്രസേനൻ എംഎൽഎ, വടക്കഞ്ചേരിയിൽ ടി എം ശശി, അട്ടപ്പാടിയിൽ സി പി ബാബു എന്നിവരും കൂട്ടായ്‌മകൾ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top