15 October Tuesday

കൊട്ടിഘോഷിച്ച 
എയിംസ്‌ എവിടെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024
പാലക്കാട്‌
ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ജനങ്ങളെ വിളിച്ചുകൂട്ടി ആക്ഷൻ കമ്മിറ്റിയുണ്ടാക്കിയ ബിജെപി ഇപ്പോൾ എന്ത്‌ പറയുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ്‌ എയിംസിനുവേണ്ടി പാലക്കാട്‌ ആക്ഷൻ കമ്മിറ്റിയുണ്ടാക്കിയത്‌. എയിംസിനുവേണ്ടി വലിയ ക്യാമ്പയിനാണ്‌ ബിജെപി നടത്തിയത്‌. ബജറ്റ്‌ വന്നപ്പോൾ എല്ലാം ആവിയായി. ജനങ്ങളെ കബളിപ്പിക്കലിന്റെ വേറൊരു പതിപ്പായിരുന്നു എയിംസും. പണ്ട്‌ കോച്ച്‌ ഫാക്ടറിക്കായി പ്രചാരണം നടത്തി തെരഞ്ഞെടുപ്പിൽ വോട്ട്‌ ചോദിച്ച അതേ തന്ത്രമാണ്‌ എയിംസിന്റെ കാര്യത്തിലും ബിജെപി നടത്തിയത്‌. ആവശ്യപ്പെട്ട മുഴുവൻ പശ്ചാത്തല സൗകര്യവും ഒരുക്കി കേന്ദ്ര സർക്കാരിന്  റിപ്പോർട്ടും നൽകി സംസ്ഥാനം കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എയിംസ്‌ കേരളത്തിന്‌ അനുവദിക്കാതെ കേന്ദ്രസർക്കാർ ജനങ്ങളെ പരിഹസിക്കുന്നു. എയിംസ്‌  സ്ഥാപിക്കാൻ ബിജെപിയെ പിന്തുണക്കണമെന്ന് പ്രചാരണംനടത്തി ജനങ്ങളെ വഞ്ചിച്ചു.  
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എയിംസ്‌ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച ബിജെപി നേതാക്കൾ ഇപ്പോൾ എന്ത് പറയുന്നു എന്നറിയാൻ താൽപ്പര്യമുണ്ടെന്ന്‌ മുൻ എംപി എൻ എൻ കൃഷ്‌ണദാസ്‌ പറഞ്ഞു. ഇത്തവണയും കേന്ദ്ര സർക്കാർ കേരളജനതയെ പരിഹസിച്ചു. ഇവിടെ ആക്ഷൻ കൗൺസിൽ ഉണ്ടാക്കിയവർ ഇപ്പോൾ മിണ്ടാത്തതെന്താണെന്നറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ടെന്നും കൃഷ്‌ണദാസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top