30 June Thursday
കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ

സംസ്ഥാന സമ്മേളനം 27, 28ന്‌ പാലക്കാട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

 പാലക്കാട്‌

കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) 11–-ാം സംസ്ഥാന സമ്മേളനം 27, 28 തീയതികളിൽ കെ വി ജോസ് നഗറിൽ(പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയം) നടക്കും. 27ന് രാവിലെ 9.30ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽനിന്ന്‌ 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്‌  സംസ്ഥാന പ്രസിഡന്റ് കെ പി സഹദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെ‍‍ഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ മുഴുവൻ സമയവും സമ്മേളനത്തിലുണ്ടാകും. 
27ന് വൈകിട്ട് അഞ്ചിന് ദേശീയ സെമിനാർ നടക്കും. "നിർമാണമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർ​​ഗങ്ങളും' എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസി‍ഡന്റ് ആർ ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എസ്ടിയു സംസ്ഥാന പ്രസിഡന്റ് എം റഹ്മത്തുള്ള, കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെ‍‍ഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സുഖ്ബീർ സിങ് എന്നിവർ പങ്കെടുക്കും. 30 വർഷത്തിനുശേഷമാണ് പാലക്കാട്‌ ജില്ലയിൽ സംസ്ഥാന സമ്മേളനം നടക്കുന്നത്. 
വാർത്താസമ്മേളനത്തിൽ കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കോനിക്കര പ്രഭാകരൻ, സ്വാ​ഗതസംഘം ജനറൽ കൺവീനർ ടി കെ അച്യുതൻ, വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എം ഹരിദാസ്, കെ പഴണി എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top