26 July Monday
നിയന്ത്രണങ്ങളിലെ ഇളവ്‌ ഇന്നുമുതൽ

15 പഞ്ചായത്തിൽ ഇളവ്‌; 
9 ഇടത്ത്‌ കർശനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
പാലക്കാട്‌
കോവിഡ്‌ രോഗസ്ഥിരീകരണ നിരക്ക്‌ അനുസരിച്ച്‌ ജില്ലയിൽ 15 പഞ്ചായത്തുകളെ എ വിഭാഗത്തിലുൾപ്പെടുത്തി. എട്ട്‌ ശതമാനത്തിൽ താഴെ രോഗസ്ഥിരീകരണനിരക്കുള്ള പഞ്ചായത്തുകൾക്കാണ്‌ ലോക്‌ഡൗണിൽ കൂടുതൽ ഇളവ്‌. ഇവിടെ എല്ലാ കടകളും രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കാം. സ്വകാര്യസ്ഥാപനങ്ങൾ 50ശതമാനം ജീവനക്കാരെവച്ചും പ്രവർത്തിക്കാം. 24 ശതമാനത്തിനുമുകളൽ രോഗസ്ഥിരീകരണനിരക്കുള്ള ഒമ്പത്‌ പഞ്ചായത്തുകളെയും പട്ടാമ്പി നഗരസഭയേയും ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണം കർശനമാക്കി. 
■ വിഭാഗം എ 
(എട്ട്‌ ശതമാനത്തിനുതാഴെ രോഗസ്ഥിരീകരണനിരക്കുള്ള പഞ്ചായത്തുകൾ) 
പഞ്ചായത്ത്‌: കേരളശേരി, കോങ്ങാട്, ചളവറ, നെന്മാറ, പരുതൂർ, പൂക്കോട്ടുകാവ് , ഷോളയൂർ, കരിമ്പുഴ, പട്ടിത്തറ, പുതുശേരി, മലമ്പുഴ, വെള്ളിനേഴി, തെങ്കര, കൊഴിഞ്ഞാമ്പാറ, നെല്ലായ.
■ വിഭാഗം ബി 
(എട്ടുമുതൽ16 ശതമാനം
വരെ) 
പഞ്ചായത്ത്‌: പൊൽപ്പുള്ളി, കാഞ്ഞിരപ്പുഴ, തിരുമിറ്റക്കോട്, മുണ്ടൂർ, പെരുമാട്ടി, കോട്ടോപ്പാടം, ആനക്കര, മങ്കര, നെല്ലിയാമ്പതി, തച്ചമ്പാറ, തൃക്കടീരി, വണ്ടാഴി, വാണിയംകുളം, വിളയൂർ, കുമരംപുത്തൂർ, മരുതറോഡ്, കാരാകുറിശി, കടമ്പഴിപ്പുറം, വല്ലപ്പുഴ, കുലുക്കല്ലൂർ, ഓങ്ങല്ലൂർ, കൊടുമ്പ്, കുത്തനൂർ, എലപ്പുള്ളി, കപ്പൂർ, മണ്ണൂർ, അലനല്ലൂർ, പെരിങ്ങോട്ടുകുറുശി, അനങ്ങനടി, കരിമ്പ, ചാലിശേരി, തച്ചനാട്ടുകര, കുഴൽമന്ദം, അയിലൂർ, നാഗലശേരി, കൊപ്പം, അകത്തേത്തറ, തേങ്കുറുശി, അമ്പലപ്പാറ, വടകരപ്പതി, പട്ടഞ്ചേരി. നഗരസഭ: പാലക്കാട്, ചെർപ്പുളശേരി, ഒറ്റപ്പാലം, ഷൊർണൂർ.
■ വിഭാഗം സി(16 മുതൽ
24 ശതമാനംവരെ)
പഞ്ചായത്ത്‌: തിരുവേഗപ്പുറ, എരുത്തേമ്പതി, വടക്കഞ്ചേരി, ശ്രീകൃഷ്ണപുരം, ആലത്തൂർ, പുതുക്കോട്, കൊല്ലങ്കോട്, പല്ലശന, കൊടുവായൂർ, പുതുനഗരം, മുതലമട, മേലാർകോട്, അഗളി, നല്ലേപ്പിള്ളി, മാത്തൂർ, കണ്ണാടി, പൂതൂർ, കാവശേരി, പെരുവെമ്പ്, പുതുപ്പരിയാരം, കോട്ടായി. നഗരസഭ: മണ്ണാർക്കാട്, ചിറ്റൂർ–--തത്തമംഗലം.
■ വിഭാഗം ഡി 
(24 ശതമാനത്തിനുമുകളിൽ)
പഞ്ചായത്ത്‌: തൃത്താല, കിഴക്കഞ്ചേരി, കണ്ണമ്പ്ര, എരിമയൂർ, വടവന്നൂർ, തരൂർ, എലവഞ്ചേരി, മുതുതല, ലെക്കിടി പേരൂർ. നഗരസഭ: പട്ടാമ്പി.
■ പറളി, പിരായിരി 
അടഞ്ഞുതന്നെ
ഡെൽറ്റ പ്ലസ്‌ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട്‌ ചെയ്‌തതിനാൽ പറളി, പിരായിരി പഞ്ചായത്തുകൾ പൂർണമായും അടച്ചിട്ടു. ഈ പഞ്ചായത്തുകളിലെ ബാങ്കുകളിൽ പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും ഒഴിവാക്കി. 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പകൽ രണ്ടുവരെ പ്രവർത്തിക്കാം.
■ നിയന്ത്രണങ്ങളും 
ഇളവുകളും ഇന്നുമുതൽ
പുതുക്കിയ രോഗ സ്ഥിരീകരണ നിരക്ക്‌(ടിപിആർ) പ്രകാരമുള്ള നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്‌ചമുതൽ നിലവിൽ വരും. 
എ, ബി വിഭാഗത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ പൊതുമേഖലാസ്ഥാപനങ്ങൾ, കമ്പനികൾ, കമീഷനുകൾ, ഓട്ടോണോമസ് ഓർഗനൈസേഷനുകൾ, ബാങ്ക്, ധനകാര്യസ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സി വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾക്ക്‌ 25ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും ഓഫീസ്ജോലിക്കായി തുറന്ന്‌ പ്രവർത്തിക്കാം. പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്.
എ, ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിച്ച് ഒരു സമയത്ത് 15പേരിൽ കവിയാതെ ആളുകളെ പ്രവേശിപ്പിക്കാം. പരീക്ഷകൾ ശനി, ഞായർ ഉൾപ്പെടെ എല്ലാ ദിവസവും നടത്താം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top