01 October Sunday

ലോക്കോ പൈലറ്റുമാർ 
മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

ലോക്കോ പൈലറ്റുമാരുടെ ഡിആർഎം ഓഫീസ് മാർച്ച് സോണൽ സെക്രട്ടറി യു ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

 പാലക്കാട്‌

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ്‌ അസോസിയേഷൻ നേതൃത്വത്തിൽ ജീവനക്കാർ പാലക്കാട്‌ ഡിആർഎം ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. സോണൽ സെക്രട്ടറി യു ബാബുരാജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറൽ കെ സി  ജെയിംസ്‌, ഡിവിഷണൽ സെക്രട്ടറി കെ എസ്‌ ശ്രീജു, ഡിവിഷണൽ പ്രസിഡന്റ്‌ പി കെ അശോകൻ എന്നിവർ സംസാരിച്ചു.
തുടർച്ചയായി അപകടം ഉണ്ടാകുമ്പോഴും ലോക്കോ പൈലറ്റുമാരുടെ ജോലി സമയം വർധിപ്പിക്കുകയാണ്‌. ആഴ്‌ചയിൽ ഒരു ദിവസമെങ്കിലും വിശ്രമം അനുവദിക്കുക, വനിതാ ലോക്കോ പൈലറ്റുമാർക്ക് ശുചി മുറി അനുവദിക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുക, ലോക്കോ പൈലറ്റുമാരുടെ ഭീമമായ ഒഴിവ്‌ നികത്തുക, സുരക്ഷിതമായി ജോലി ചെയ്യാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചണ്‌ മാർച്ച് നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top