30 June Thursday
എസ്എഫ്ഐ സംസ്ഥാന സമ്മേളനം

ദീപശിഖ, പതാക ജാഥകൾക്ക് 
ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

എസ്എഫ്ഐ സംസ്ഥാന സമ്മേളന പതാക, ദീപശിഖ ജാഥകളുടെ ക്യാപ‍്റ്റൻമാരെ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു

 പാലക്കാട്

എസ്എഫ്ഐ 34–-ാം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ, പതാക ജാഥകൾക്ക് ജില്ലയില്‍ ഉജ്വല സ്വീകരണം. ജില്ലാ അതിർത്തിയായ പട്ടാമ്പി പാലത്തിന്‌ സമീപം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി ജിഷ്ണു, സെക്രട്ടറി എസ് വിപിൻ എന്നിവർ ചേർന്ന് ദീപശിഖയും പതാകയും ഏറ്റുവാങ്ങി. ദീപശിഖ ജാഥാ ക്യാപ്റ്റൻ ആദർശ് എം സജി, മാനേജർ അമൽ സോഹൻ, പതാക ജാഥാ ക്യാപ്റ്റൻ ടി പി രഹന സബീന, മാനേജർ സി എസ് സംഗീത് എന്നിവരെ സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ പി വിനയകുമാർ, ഏരിയ കമ്മിറ്റി അംഗം എ വി സുരേഷ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ് എന്നിവർ ഹാരമണിയിച്ചു. 
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എ എൻ നീരജ്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എ പ്രയാൺ, ജില്ലാ വൈസ് പ്രസിഡന്റ് കെ വിചിത്ര, ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി നിമേഷ്, ഏരിയ സെക്രട്ടറി പ്രവിൻ തെക്കേപ്പാട്ട്, പ്രസിഡന്റ് സി സജിത്ത് എന്നിവര്‍ ചേർന്നാണ് ജാഥകളെ സ്വീകരിച്ചത്. തുടർന്ന് നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന റാലിയോടെ ജാഥ മേലേ പട്ടാമ്പിയിൽ എത്തിച്ചേർന്നു. 
ദീപശിഖ ജാഥകളെ ജില്ലാ അതിർത്തിയായ ചാലിശേരി തണത്തറ പാലത്തിൽനിന്ന്‌ ജില്ലയിലേക്ക് സ്വീകരിച്ചു. പതാക ജാഥാ ക്യാപ്റ്റൻ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ടി പി രഹന സബീനയെ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബുവും ദീപശിഖാ ജാഥാ ക്യാപ്റ്റൻ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം സജിയെ ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രനും ഹാരാർപ്പണം നടത്തി സ്വീകരിച്ചു. 
സിപിഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി ആർ കുഞ്ഞുണ്ണി, ടി എം കുഞ്ഞുക്കുട്ടൻ, ചാലിശേരി ലോക്കൽ സെക്രട്ടറി പി വി രജീഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top