25 June Saturday
ഒരുക്കങ്ങള്‍ തുടങ്ങി

സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന നാളെ മുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022
 
പാലക്കാട്
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒരുക്കങ്ങൾ തുടങ്ങി. സ്‌കൂൾവാഹനങ്ങളുടെ ആദ്യഘട്ടപരിശോധന 25, 26, 28 തീയതികളിൽ താലൂക്ക്‌ അടിസ്ഥാനത്തിൽ നടത്തുമെന്ന് ആർടിഒ അറിയിച്ചു. 
എല്ലാ വാഹനഡ്രൈവർമാരും യൂണിഫോം ധരിച്ച്‌ ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ അസ്സൽരേഖകൾ(ജിപിഎസ്, സ്‌പീഡ് ഗവേണർ ഉൾപ്പെടെ)സഹിതം രാവിലെ ഒമ്പതിന് എത്തണം. 
ഇഐബി ഡ്രൈവർമാർക്ക്‌ ബോധവൽക്കരണക്ലാസും ഉണ്ടാകും. 
താലൂക്ക്തലത്തിൽ 
വാഹനം പരിശോധിക്കുന്ന സ്ഥലവും തിയതിയും 
● പാലക്കാട് ആർടിഒ ഓഫീസ്(25, 26)- അമൃത വിദ്യാലയം, കൊട്ടേക്കാട്. ● ആലത്തൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്(25, 26)പുതുക്കുളങ്ങര ക്ഷേത്രമൈതാനം. ● ചിറ്റൂർ സബ് റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ്(25, 26)- കെ കെ എം ഹയർ സെക്കൻഡറി സ്‌കൂൾമൈതാനം വണ്ടിത്താവളം, ബെത്‌ലഹേം  കമ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്‌കൂൾമൈതാനം, പേഴുമ്പാറ, നെന്മാറ. ● മണ്ണാർക്കാട് സബ് റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ്(25, 26)-തെങ്കര പുഞ്ചക്കോട് മൈതാനം. ● ഒറ്റപ്പാലം സബ് റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ് (25, 26) -ശബരി സ്‌കൂൾ മൈതാനം ചെർപ്പുളശേരി, ചിനക്കത്തൂർ ക്ഷേത്രമൈതാനം. ● പട്ടാമ്പി  സബ് റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ്(25, 28) -അൽ അമീൻ സെൻട്രൽ സ്‌കൂൾ ആമയൂർ പെരിങ്ങോട് കൂറ്റനാട്, കെഇടി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ആമയൂർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top