07 June Sunday

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വനിതാ സൗഹൃദം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കൂറ്റനാട്
കുടിവെള്ളത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും മുൻഗണന നൽകി തൃത്താല ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 
30.83 കോടി രൂപ വരവും 30.76 കോടി രൂപ ചെലവും 7.4 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്‌ ബ്ലോക്ക്  വൈസ് പ്രസിഡന്റ് എം കെ പ്രദീപ് അവതരിപ്പിച്ചു. 66.15 ലക്ഷം രൂപ വനിതകളുടെ ക്ഷേമത്തിനായും കാർഷിക  ഉന്നമനത്തിന്‌ 47.55 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. തരിശുനിലരഹിത ഭൂമി പദ്ധതികൾ, ക്ഷീരമേഖലയുടെ വളർച്ച, പട്ടികജാതി വിഭാഗത്തിലുള്ളവരുടെ  ഉന്നമനത്തിനുള്ള പദ്ധതികൾ എന്നിവയും ബജറ്റിലുണ്ട്‌. മാതൃകാ പദ്ധതിയായ ന്യൂസിയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള വിഹിതവും വേർതിരിച്ചിട്ടുണ്ട്‌. ചാലിശേരി ഡയാലിസിസ് സെന്ററിന്റെയും ഐ പി ബ്ലോക്കിന്റേയും സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള പദ്ധതികളുമുണ്ട്‌. ബ്ലോക്ക്  പ്രസിഡന്റ് കെ പി എം പുഷ്പജ അധ്യക്ഷയായി.
പ്രധാന വാർത്തകൾ
 Top