28 February Sunday

അഭിമാനിക്കാവുന്ന 5 വര്‍ഷം: കെ പി രാജേന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021
കൂറ്റനാട്
കേരള ജനതയ്ക്ക് അഭിമാനിക്കാവുന്ന അഞ്ചുവര്‍ഷമാണ് എൽഡിഎഫ്‌ സർക്കാർ സമ്മാനിച്ചതെന്ന്‌  വികസന മുന്നേറ്റ ജാഥാ വൈസ് ക്യാപ്റ്റന്‍ കെ പി രാജേന്ദ്രന്‍ പറഞ്ഞു. 
അസാധ്യമെന്ന് കരുതിയ പലനേട്ടങ്ങളും ഈ അഞ്ചുവര്‍ഷത്തിൽ യാഥാർഥ്യമായി. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സര്‍ക്കാര്‍ ജനങ്ങൾക്ക്‌ ഒപ്പമുണ്ടായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെപ്പോലെ മുണ്ട് മുറുക്കിയുടുക്കാന്‍ ഈ സര്‍ക്കാര്‍ പറഞ്ഞില്ല. കലവറയില്ലാത്ത സഹായം പാവങ്ങള്‍ക്ക് കിട്ടി. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപി മോഡല്‍  കേരളത്തില്‍ വേണ്ട. വര്‍ഗീയതയുടെ വിഷവിത്തുകള്‍ കേരളത്തില്‍ വിതയ്ക്കാന്‍ നോക്കണ്ട. ഡല്‍ഹിയില്‍  കര്‍ഷകര്‍ ട്രാക്ടര്‍ സമരം നടത്തുമ്പോള്‍ രാഹുല്‍ഗാന്ധി വയനാട്ടിൽ എന്തിനാണ് ട്രാക്ടര്‍ റാലി നടത്തുന്നതെന്നും- അദ്ദേഹം ചോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top