Deshabhimani

കേരള ബാങ്ക് ജീവനക്കാർ പണിമുടക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 11:39 PM | 0 min read

പാലക്കാട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) നേതൃത്വത്തിൽ ജീവനക്കാർ സൂചന പണിമുടക്ക് നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പ്രേംകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ്‌ സി ടി രവീന്ദ്രൻ അധ്യക്ഷനായി.
 ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, സംസ്ഥാന ട്രഷറർ പി വി ജയദേവ്, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൽ സിന്ധുജ, ജില്ലാ സെക്രട്ടറി എ രാമദാസ്, വനിതാ സബ്കമ്മിറ്റി ജില്ലാ കൺവീനർ കെ എസ് ബബിത, കേരള ബാങ്ക് വനിത സബ് കമ്മിറ്റി കൺവീനർ വി പി ഷീന, കെ വി വേണുഗോപാൽ, എൻ രാജു എന്നിവർ സംസാരിച്ചു.
ക്ലർക്ക് തസ്തികയിൽ പിഎസ്‌സി നിയമനം വരുന്നതുവരെ താൽക്കാലിക നിയമനം നടത്തുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക, കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, ജീവനക്കാരുടെ പെൻഷൻ പദ്ധതി കേരള ബാങ്ക് ഏറ്റെടുക്കുക, ശാഖകളിൽ മതിയായ പശ്ചാത്തല സംവിധാനം ഒരുക്കുക തുടങ്ങി ഇരുപതോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിയത്‌.

 



deshabhimani section

Related News

0 comments
Sort by

Home