യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം
ചിറ്റൂർ
വടകരപ്പതി തോമ്മയാർകളം വണ്ടാളിക്കാരൻ വീട്ടിൽ മാർട്ടിൻ അന്തോണിസ്വാമിയുടെ (43) മരണം കൊലപാതകമെന്ന് സൂചന നൽകി പൊലീസ്. ഈ മാസം 11ന് രാവിലെ 8.30ന് പൊട്ടേരി കുളത്തിൽ മരിച്ച നിലയിലാണ് മാർട്ടിന്റെ മൃതദേഹം കണ്ടെത്തിയത്. 10ന് വൈകിട്ട് അഞ്ചുമുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന്, നാട്ടുകാരും വീട്ടുകാരും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വീട്ടുകാരും അസ്വാഭാവികത ആരോപിച്ചതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. മൃതദേഹത്തിൽ നെഞ്ചിനേറ്റ പരിക്കാണ് സംശയത്തിനിടയാക്കിയത്. പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതായാണ് സൂചന.
0 comments