25 November Wednesday
ബിജെപി–- കോൺഗ്രസ്‌ പ്രവർത്തകരുടെ കൂട്ടരാജി

നേരിന്റെ പതാകയേന്താൻ ഇനി സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

 

പാലക്കാട്‌    
ജനവിരുദ്ധ രാഷ്‌ട്രീയം തിരിച്ചറിഞ്ഞ്‌ കൂടുതൽ ബിജെപി–- കോൺഗ്രസ്‌ കുടുംബങ്ങളും വിവിധ രാഷ്‌ട്രീയ പാർടികളിൽ നിന്ന്‌ രാജിവച്ചവരും സിപിഐ എമ്മിനൊപ്പം അണിചേരുന്നു. 
പതിറ്റാണ്ടുകളുടെ രാഷ്‌ട്രീയ ബന്ധമുപേക്ഷിച്ചാണ്‌ സംസ്ഥാന സർക്കാരിലും സിപിഐ എമ്മിലും ആകൃഷ്‌ടരായ ഇവർ നേരിന്റെ പക്ഷത്തേക്ക്‌ എത്തുന്നത്‌. ആലത്തൂർ കാവശേരി മൂപ്പുപറമ്പിൽ നാല്‌ കുടുംബങ്ങൾ 20 വർഷമായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ച്‌‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. 
ബിജെപിയുടെ വർഗീയ നിലപാടിൽ പ്രതിഷേധിച്ചാണ്‌ ഇവർ പാർടി വിട്ടത്‌. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ സിപിഐ എമ്മിനൊപ്പം എത്തിയവരെ ഹാരമണിയിച്ച് സ്വീകരിച്ചു. വി കാസിം അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എ വി ബാബു, കെ മുഹമ്മദാലി എന്നിവർ സംസാരിച്ചു. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും രാഘവൻ നന്ദിയും പറഞ്ഞു. 
കുഴൽമന്ദം പഞ്ചായത്തിലെ പുതുക്കോട്‌ ആറാം വാർഡിലെ നാലു കുടുംബങ്ങൾ വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മിൽ ചേർന്നു. കെ ഡി പ്രസേനൻ എംഎൽഎ, ഏരിയ സെക്രട്ടറി എസ് അബ്ദുൾ റഹ്മാൻ, ആർ സുരേന്ദ്രൻ, വി ചെന്താമരാക്ഷൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. 
മലമ്പുഴയിൽ വീണ്ടും കോൺ​ഗ്രസ്, ബിജെപി പാർടികൾ വിട്ട് പ്രവർത്തകർ കുടുംബത്തോടെ സിപിഐ എമ്മിനൊപ്പം ചേർന്നു. മലമ്പുഴ ലക്ഷംവീട് കോളനിയിലെ സുബ്രഹ്മണ്യൻ, ബി കൃഷ്ണൻ, എം ഗോപാലൻ, അശോക്, ശ്രീനിവാസൻ, മല്ലിക എന്നിവരുടെ കുടുംബങ്ങളാണ് സിപിഐ എമ്മിനൊപ്പം ചേർന്നത്. ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുൽദാസ് ഇവരെ സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി സി ആർ ഷാജി അധ്യക്ഷനായി. കെ കെ പ്രമോദ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top