25 November Wednesday
വിൽപ്പനയ്‌ക്ക്‌ കോച്ച്‌ ഫാക്ടറി മുതൽ ഇൻസ്‌ട്രുമെന്റേഷൻ വരെ

എവിടെ പാലക്കാട് എംപിമാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

കഞ്ചിക്കോട്‌ വ്യവസായ കേന്ദ്രം

 വേണു കെ ആലത്തൂർ

പാലക്കാട്‌
കേന്ദ്രസർക്കാരിന്റെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണ്‌ കഞ്ചിക്കോട്‌ വ്യവസായ കേന്ദ്രം. സംസ്ഥാനത്ത്‌ കളമശേരി കഴിഞ്ഞാൽ ഏറ്റവും വലിയ വ്യവസായ കേന്ദ്രമാണിത്‌.‌ നിരവധി വ്യവസായ ശാലകൾ ഇവിടെ അടച്ചുപൂട്ടൽ ഭീഷണിയിലാണ്‌. പ്രഖ്യാപിച്ചെങ്കിലും‌ പിന്നീട്‌ മറന്നുപോയ റെയില്‍ കോച്ച്‌ ഫാക്ടറി, സംസ്ഥാന സർക്കാരിന്‌ കൈമാറാൻ ധാരണയായി തുക ഉറപ്പിച്ച ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ്‌, സ്വകാര്യവൽക്കരിക്കാൻ ഉറപ്പിച്ച ഐടിഐ, കോർപറേറ്റുകൾക്ക്‌ തൂക്കി വിൽക്കാൻ വില നിശ്‌ചയിച്ച ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ എന്നിവയെല്ലാം കേന്ദ്ര പൊതുമേഖലയിൽനിന്ന്‌ നഷ്ടമാകുമെന്ന അവസ്ഥയില്‍. 
പൊതുമേഖലയിൽ ഇതിനെ പിടിച്ചുനിർത്താൻ പാലക്കാട്ടെ കോൺഗ്രസ്‌ എംപിമാരായ വി കെ ശ്രീകണ്‌ഠനും രമ്യ ഹരിദാസും ഇടപെടൽ നടത്തിയതായി നാടിന് അറിവില്ല. ജയിപ്പിച്ചുവിട്ടതിൽ ഖേദപ്രകടനം നടത്തുകയാണ്‌ നാട്ടുകാർ. ജനങ്ങളുടെ ആശങ്ക കേന്ദ്രസർക്കാരിനെ അറിയിക്കാൻ ഒരു കത്തുപോലും നൽകാൻ ഈ എംപിമാർ തയ്യാറാകുന്നില്ല.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top