30 November Monday
കാന്താരികൃഷി

എരിവിൽ മധുരം കൊയ്‌ത്‌ മണികണ്ഠൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

കാന്താരിമുളക്‌ തോട്ടത്തിൽ നിന്ന്‌ വിളവെടുക്കുന്ന മണികണ്ഠനും കുടുംബവും

 
ചിറ്റൂർ
കാന്താരിമുളക് കൃഷിയിൽ മണികണ്ഠന് വിജയഗാഥ. നല്ലേപ്പിള്ളി പഞ്ചായത്തിൽ 15–-ാം വാർഡ് മുച്ചിക്കുന്നിൽ മണികണ്ഠനാണ്‌ പാട്ടത്തിനെടുത്ത 15 സെന്റിൽ കാന്താരിമുളക് കൃഷിചെയ്‌ത്‌ നൂറുമേനി കൊയ്‌തത്‌. 
ഔഷധഗുണമുള്ള കാന്താരി മുളകിന് ആവശ്യക്കാരേറെയാണ്. ഒരുകിലോ മുളകിന്‌ ആയിരം രൂപയാണ് വില. 600 മുതൽ 700 രൂപ വരെ കർഷകന് ലഭിക്കുന്നു. പാലക്കാട്, കൊടുവായൂർ, വടക്കഞ്ചേരി, തൃശൂർ മാർക്കറ്റിലാണ് കൂടുതൽ വിൽപ്പന. ഒരു ചെടിയിൽ നിന്നും കുറഞ്ഞത് 250 ഗ്രാം കാന്താരിമുളക് ആഴ്ചയിലൊരിക്കൽ ലഭിക്കും.  തുടർച്ചയായി മൂന്നുമാസത്തോളം കൃഷി നടത്താം. വേനൽക്കാലത്ത് ജലസേചനം നടത്തി ചെടിയെ സംരക്ഷിച്ചാൽ  മൂന്നു വർഷം വരെ തുടർച്ചയായി കൃഷി നടത്താമെന്ന  പ്രത്യേകതയുമുണ്ട്. 
ചെടികൾക്ക് രോഗ സാധ്യതയും വളരെ കുറവാണ്.  ജില്ലയുടെ കിഴക്കൻ മേഖലയിൽ പൊതുവെ കാന്താരികൃഷി കുറവാണ്. മണികണ്ഠൻ ആഴ്ചയിലൊരിക്കൽ 10 കിലോ മുളക് വിൽപ്പന നടത്തുന്നുണ്ട്. ദിവസം 3 കിലോ മുളക്‌ പറിച്ചെടുക്കാൻ കഴിയും. ഇതിന് 400 രൂപ കൂലിയാണ്‌.  ഇത് മറികടക്കാൻ ഭാര്യ അനിതയും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് വിളവെടുപ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top